20 ലക്ഷം രൂപ വായ്പ വാങ്ങി വഞ്ചിച്ച മൂന്ന് പേര്‍ക്കെതിരെ കേസ്
May 8, 2012, 10:17 IST

കാസര്‍കോട്: കാസര്‍കോട് കോര്‍പറേഷന്‍ ബാങ്കില്‍ വ്യാജരേഖയുണ്ടാക്കി വായ്പ വാങ്ങിയതിനും വായ്പ വാങ്ങി തിരിച്ചടയ്ക്കാതെ വഞ്ചിച്ചതിനും രണ്ട് കേസുകളിലായി മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് ടൌണ്‍ പോലീസ് കേസെടുത്തു. വ്യാജരേഖയുണ്ടാക്കി 12.50 ലക്ഷം രൂപ വായ്പ വാങ്ങി വഞ്ചിച്ചതിന് പാറക്കട്ട സെയ്ദ് ക്വാട്ടേജിലെ സെയ്ദ് മുഹമ്മദിനെതിരെയാണ് പോലീസ് കേസെടുത്തത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് കേസ്. 2007 ഓഗസ്റിലാണ് വ്യാജ രേഖയുണ്ടാക്കി വായ്പ വാങ്ങിയത്. മറ്റൊരുകേസില്‍ വീട് നിര്‍മ്മാണത്തിനായി 7.50 ലക്ഷം രൂപ വായ്പ വാങ്ങി വഞ്ചിച്ചതിന് ഉപ്പള ഫിര്‍ദൌസ് നഗറിലെ മുഹമ്മദ് റഫീഖ് ബി. ഷെയ്ഖ്(47), ഭാര്യ നസാറത്ത് ഷെയ്ഖ്(38) എന്നിവര്‍ക്കെതിരെയും കേസെടുത്തു. 2007 ജൂലൈ 25നാണ് വായ്പ വാങ്ങി തുക തിരിച്ചടയ്ക്കാതെ വഞ്ചിച്ചത്.
Keywords: Bank cheating, Case, Kasaragod