നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോഡ്രൈവറെ കബളിപ്പിച്ച് 3,000 രൂപയുമായി യുവാവ് മുങ്ങി
Apr 18, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോഡ്രൈവറെ കബളിപ്പിച്ച് 3,000 രൂപയുമായി യുവാവ് മുങ്ങി. കാസര്‍കോട് ടൗണിലെ ഓട്ടോഡ്രൈവര്‍ നെല്ലിക്കുന്ന് കടപ്പുറത്തെ മൂസക്കുഞ്ഞിയുടെ 3,000 രൂപയുമായാണ് യുവാവ് മുങ്ങിയത്. ഏപ്രില്‍ നാലിന് രാവിലെ 11.30 മണിയോടെയാണ് സംഭവം. നഗരത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ വിളിച്ചുകൊണ്ടു പോയ സുമുഖനായ യുവാവ് ബസ് സ്റ്റാന്‍ഡിലെ ഒരു കടയില്‍ കയറിയ ശേഷം അത്യാവശ്യമായി 3,000 രൂപ വേണമെന്നും അല്‍പം കഴിഞ്ഞ് എ.ടി.എമ്മില്‍ നിന്ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് 3,000 രൂപ വാങ്ങുകയായിരുന്നു. പിന്നീട് വീണ്ടും കടയിലേക്ക് കയറിപ്പോയ യുവാവ് പിന്നീട് തിരിച്ചുവരാതിരുന്നതോടെയാണ് മൂസക്കുഞ്ഞിക്ക് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.
സമാനമായ ഏതാനും പരാതികള്‍ കൂടി കാസര്‍കോട് ടൗണ്‍ പോലീസില്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ പള്ളിക്കര സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
16 കോടി തരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല: യുവരാജ്
Keywords: Kasaragod, Kerala, Auto Driver, Cheating, Police, Cash, Cheating: Auto driver losses Rs.3,000.
Advertisement: