നോട്ടിരട്ടിപ്പ് തട്ടിപ്പില്‍ കാസര്‍കോട് സ്വദേശിനിയും ഇരയായി, പരാതിയുമായി ഭര്‍തൃമതി പോലീസില്‍, കോട്ടയത്ത് പിടിയിലായ ദമ്പതികളെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
Oct 25, 2017, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2017) നോട്ടിരട്ടിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കോട്ടയത്ത് പിടിയിലായ ദമ്പതികള്‍ക്കെതിരെ വിദ്യാനഗറിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ അഹമ്മദിന്റെ ഭാര്യ സഫിയ(35)യുടെ പരാതിയില്‍ എറണാകുളത്തെ സുറുമ, ഭര്‍ത്താവ് ഷമീര്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാമെന്നും ഒരാഴ്ച കൊണ്ട് ഇരട്ടിപ്പണം നല്‍കാമെന്നും വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ദമ്പതികള്‍ കൈക്കലാക്കുകയായിരുന്നു. കോട്ടയത്ത് റിമാന്‍ഡില്‍ കഴിയുന്ന സുറുമയെയും ഷമീറിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കുമെന്ന് പോലീസ് പറഞ്ഞു. 2015 ഒക്ടോബറിലാണ് സഫിയ താമസിക്കുന്ന ചെട്ടുംകുഴിയിലെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ മുറിയില്‍ സുറുമയും ഷമീറും താമസിക്കാനെത്തിയത്. ഷമീര്‍ കാഞ്ഞങ്ങാട്ടെ ബൈക്ക് ഷോറൂമിലും സുറുമ ഐ.ഡി.ബി.ഐ ബാങ്കിലും ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കം കുറിക്കുകയായിരുന്നു.
അതിനിടെയാണ് ലാപ്ടോപില്‍ വിവിധ രേഖകള്‍ കാട്ടി ഷെയര്‍മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടാമെന്ന്് ഇവര്‍ സഫിയയെ അറിയിച്ചത്. ആദ്യം ആയിരം രൂപ നല്‍കിയപ്പോള്‍ ഒരാഴ്ച കൊണ്ട് 1,200 രൂപ നല്‍കി. പിന്നീട് 50,000 രൂപ നല്‍കിയപ്പോഴും ഒരാഴ്ച കൊണ്ട് ലാഭവിഹിതമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൂടുതല്‍ പണം നല്‍കി. ഇതോടെ ദമ്പതികളിലുള്ള വിശ്വാസം വര്‍ധിച്ചു. പിന്നീട് പല തവണയായി അഞ്ചു ലക്ഷം രൂപ വാങ്ങിയെങ്കിലും ഈ തുകയും ഇരട്ടിലാഭവും സഫിയക്ക് തിരികെ ലഭിച്ചില്ല. പിന്നീട് ദമ്പതികള്‍ ചെട്ടുംകുഴിയില്‍ നിന്നും നാടകീയമായി മുങ്ങി. ഇതോടെയാണ് സഫിയ പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ ചെട്ടുംകുഴിയിലെ 15 പേരെയും ഈ രീതിയില്‍ ദമ്പതികള്‍ തട്ടിപ്പിനിരയാക്കിയതായി പുറത്തുവന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. കോട്ടയത്ത് പിടിയിലായ ദമ്പതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Cheating, Police, Investigation, complaint, Cheating; Another case against couples