city-gold-ad-for-blogger

സമ്പന്ന വീടുകളില്‍ വീട്ടുജോലിയുടെ മറവില്‍ പണം തട്ടി മുങ്ങുന്ന യുവതികള്‍ ഉള്‍പെടെയുള്ള സംഘം വിലസുന്നു; പണം തട്ടുന്ന രീതി ഹൈടെക് കള്ളന്മാരെ വെല്ലുന്നത്

കാസര്‍കോട്: (www.kasargodvartha.com 10.01.2018) സമ്പന്ന വീടുകളില്‍ എത്തി വീട്ടുജോലിയുടെ മറവില്‍ പണം തട്ടി മുങ്ങുന്ന യുവതികള്‍ ഉള്‍പെടെയുള്ള സംഘം സജീവമാകുന്നു. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. സമ്പന്ന കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞദിവസം കാസര്‍കോട് തളങ്കരയിലെ ഒരു വീട്ടില്‍ സമാനമായ തട്ടിപ്പ് അരങ്ങേറിയതോടെയാണ് സംഘത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.

തളങ്കരയിലെ വീട്ടില്‍ ആദ്യം പുറംജോലിക്ക് കയറിപ്പറ്റിയ സംഘത്തിലെ ആളുകള്‍ വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കുകയും വീട്ടുജോലിക്ക് ആളുകളെ കൊണ്ടുവരാമെന്നും അറിയിച്ചു. അവര്‍ക്ക് കുറച്ചു പ്രയാസങ്ങള്‍ ഉണ്ടെന്നും മുന്‍കൂറായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ സമ്മതിച്ചപ്പോള്‍ വീട്ടുജോലിക്കായി യുവതിയെ എത്തിക്കുകയും നാലു മാസത്തെ മുന്‍കൂര്‍ ശമ്പളമായി 40,000 രൂപ വാങ്ങിക്കുകയും ചെയ്തു. ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ജോലിക്ക് നില്‍ക്കാന്‍ പ്രയാസമുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും യുവതി അറിയിച്ചു. ഇതോടെ കൊടുത്ത അഡ്വാന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിനെ വിളിക്കാന്‍ യുവതി നിര്‍ദേശിച്ചു. ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ പണം പോക്കറ്റടിച്ചു പോയെന്നും പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും തമിഴ്‌നാട്ടില്‍ നിന്നും കാസര്‍കോട്ടെത്താന്‍ വണ്ടിക്കൂലിയായി 700 രൂപ അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 700 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതിനിടയില്‍ അതിവിദഗ്ദ്ധമായി യുവതി വീട്ടില്‍ നിന്ന് മുങ്ങുകയാണുണ്ടായത്. അതേസമയം അന്വേഷണത്തിനൊടുവില്‍ യുവതിയെ സേലത്ത് നിന്നും കണ്ടെത്തിയതായാണ് വിവരം.

സമാനമായ തട്ടിപ്പ് കണ്ണൂരിലും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും പ്രചരണം ശക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തിയ യുവതിയുടെ ഫോട്ടോ സഹിതമാണ് പ്രചരണം നടക്കുന്നത്.
സമ്പന്ന വീടുകളില്‍ വീട്ടുജോലിയുടെ മറവില്‍ പണം തട്ടി മുങ്ങുന്ന യുവതികള്‍ ഉള്‍പെടെയുള്ള സംഘം വിലസുന്നു; പണം തട്ടുന്ന രീതി ഹൈടെക് കള്ളന്മാരെ വെല്ലുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Cheating, House, Cheating after take house job, investigation on Gang
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia