ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷം; പതാക ഉയര്‍ത്തി
Dec 27, 2014, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2014) ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു കൊണ്ട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി കല്ലങ്കൈ പതാക ഉയര്‍ത്തി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ ട്രഷര്‍ കെ.എം അബ്ദുര്‍ റഹ്മാന്‍ കല്ലങ്കൈ, ജനറല്‍ സെക്രട്ടറി ഷരീഫ് കല്ലങ്കൈ, ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട് ബി.എച്ച് അബ്ദുല്ല, ഖത്തീബ് അബ്ദുല്ല മദനി മലപ്പുറം, ഹസൈനാര്‍ ചൗക്കി, ജമാഅത്ത് ദുബൈ കമ്മിറ്റിയംഗം മഹ്മൂദ് കുളങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
മഹ്ഫിലേ മീലാദ് എന്ന പേരില്‍ ഡിസംബര്‍ 29 മുതല്‍ 2015 ജനുവരെ മൂന്ന് വരെ ആറ് ദിവസങ്ങളിലായി മതപ്രഭാഷണം, കലാമത്സരങ്ങള്‍, നബിദിന സമ്മേളനം, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ്, സ്വര്‍ണ മെഡല്‍ വിതരണം, മൗലീദ് പാരായണം, ഘോഷയാത്ര എന്നിവ നടക്കും.

Keywords : Chawki, Jamaath-committe, Kasaragod, Kerala, Flag, Milad-e-Shereef, Noorul Hudha Jama ath Committee.