Alumni Reunion | ചട്ടഞ്ചാല്‍ എംഐസി കോളജിലെ 4000 ഓളം വരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ആദ്യമായി ഒന്നിക്കുന്നു; വിപുലമായ ഒരുക്കം
*മെയ് 4ന് രാവിലെ മുതല്‍ കോളജ് കാംപസില്‍വെച്ച് നടക്കും.
*2002 മുതല്‍ 2023 വരെ വിവിധ ബാചുകളിലായി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ ഉള്‍കൊള്ളിക്കും.
*കോളജ് ജെനറല്‍ സെക്രടറി യുഎം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും.
ചട്ടഞ്ചാല്‍: (KasargodVartha) ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ 4,000 ഓളം വരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ആദ്യമായി ഒന്നിക്കുന്നു. മെയ് നാലിന് രാവിലെ മുതല്‍ കോളജ് കാംപസില്‍വെച്ച് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
2002 മുതല്‍ 2023 വരെ വിവിധ ബാചുകളിലായി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ ഉള്‍കൊള്ളിച്ചുകൊണ്ട് നടത്തപ്പെടുന്ന സംഗമം എം ഐ സി കോളജ് ജെനറല്‍ സെക്രടറി യുഎം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ഉദുമ എം എല്‍ എ സി എച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, കോളജ് മാനേജ്‌മെന്റ് പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ഥി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന കള്‍ചറല്‍ പരിപാടി പ്രശസ്ത ആര്‍ജെയും സിനിമാതാരവുമായ ആര്‍ ജെ തന്‍വീര്‍ ഉദ്ഘാടനം ചെയ്യും. അവതാരികയായി എത്തുന്നത് സിനിമാ താരം ബബിത ബശീറാണ്. തുടര്‍ന്ന് കലാപരിപാടികളോടെ പരിപാടി സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ചെയര്‍മാന്‍ അബ്ബാസ് ചെര്‍ക്കള, ജെനറല്‍ കണ്‍വീനര്‍ ജുനൈദ് റഹ് മാന്‍, ട്രഷര്‍ റിശാദ് കൊവ്വല്‍, അഡ്വൈസറിബോര്‍ഡ് അംഗങ്ങളായ ടി ഡി ഹസ്സന്‍, ഹംസത്ത് അലി, ജവാദ് വടക്കേക്കര, നിസാര്‍ തായല്‍ എന്നിവര്‍ പങ്കെടുത്തു.