ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറിക്ക് തിളക്കമാര്‍ന്ന വിജയം
May 16, 2012, 13:43 IST
ചട്ടഞ്ചാല്‍: പ്ലസ്ടു പരീക്ഷയില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. പരീക്ഷയെഴുതിയ 357 വിദ്യാര്‍ഥികളില്‍ 353 പേര്‍ ഉപരിപഠന യോഗ്യത നേടി. കംപ്യൂട്ടര്‍ സയന്‍സില്‍ പരീക്ഷയെഴുതിയ 61 പേരും കൊമേഴ്‌സില്‍ 116 പേരും വിജയിച്ചു. ബയോളജി സയന്‍സില്‍ പരീക്ഷയെഴുതിയ 180ല്‍ 176 പേര്‍ വിജയിച്ചു. പി ശില്‍പ, വി ഗോകുല്‍, ജസ്‌നി വി ജോസ് എന്നിവര്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് നേടി. സ്‌കൂളിലെ 15 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടി. അധ്യാപകരുടെയും പിടിഎയുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ്മയുടെ വിജയമാണിതെന്ന് പ്രിന്‍സിപ്പല്‍ പി അവനീന്ദ്രനാഥ് പറഞ്ഞു.