ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ബാക്ക് റ്റു സ്‌കൂള്‍ 2016' സംഘടിപ്പിച്ചു
Sep 18, 2016, 08:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 18/09/2016) ചട്ടഞ്ചാല്‍ ഹൈസ്‌കൂളിലെ 1986 ബാച്ചിലെ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ മുപ്പതുവര്‍ഷം പിന്നിട്ട ഓര്‍മ്മകള്‍ പുതുക്കി 'ബാക്ക് റ്റു സ്‌കൂള്‍ 2016' എന്ന പേരില്‍ വൈവിധ്യമായ പരിപാടികളോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒത്തുചേര്‍ന്നു.
രാധയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ഖാദര്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ജലീല്‍ ബെണ്ടിച്ചാലിന്റെ അധ്യക്ഷതയില്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ അവനീദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി അനുമോദന പ്രസംഗവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മോഹനന്‍ മാസ്റ്റര്‍ ആശംസാ പ്രസംഗവും നടത്തി.
രണ്ടാം സെക്ഷനില്‍ പ്രൊഫ. കുഞ്ഞമ്പുവിന്റെ 'രക്ഷിതാക്കളും കുട്ടികളും' എന്ന ക്ലാസ് ഏറെ പഠനാര്‍ഹമായിരുന്നു. അഭിനേന്ദ്രന്‍ മാഷും, സുകുമാരന്‍ മാഷും ചേര്‍ന്നവതരിപ്പിച്ച ഹൃസ്വ നാടകം സാമൂഹികനീതിക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. സി എ അഷ്‌റഫ്, കെ രാഘവന്‍ മാസ്റ്റര്‍, നാരായണന്‍ നമ്പ്യാര്‍ കൊളത്തൂര്‍, ഷാഫി തെക്കില്‍, മുഹമ്മദ് പുത്തരി, അശോക് കുമാര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കു വെച്ചു. സുരേന്ദ്രന്‍ പൊയ്‌നാച്ചിയുടെ ഗാനവും, അഷ്‌റഫ് സി എച്ചിന്റെ കവിതയും സദസിനു കൊഴുപ്പേകി.ഹാരിസ് എം എ നന്ദി പറഞ്ഞു.
Keywords: Kasaragod, kerala, chattanchal, school, SSLC, High school, Batch, Back to School, Memories, Inauguration, Chattanchal High school OSA meet conducted.