city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാ­ത്ത­ങ്കൈ­യില്‍ ഗ്രാമ­സ­ഭ ബ­ഹി­ഷ്­ക്ക­രി­ച്ച­വരെ നേ­രി­ടാന്‍ ഗു­ണ്ടക­ളെ ഇ­റ­ക്കി­യെ­ന്ന്

ചാ­ത്ത­ങ്കൈ­യില്‍ ഗ്രാമ­സ­ഭ ബ­ഹി­ഷ്­ക്ക­രി­ച്ച­വരെ നേ­രി­ടാന്‍ ഗു­ണ്ടക­ളെ ഇ­റ­ക്കി­യെ­ന്ന്
മേല്‍­പ്പ­റ­മ്പ്: ചെ­മ്മ­നാ­ട് ഗ്രാമ പ­ഞ്ചായ­ത്ത് ഭ­ര­ണ­സ­മി­തി­യു­ടെയും അ­ധി­കൃ­ത­രു­ടെയും ജ­ന­വി­രുദ്ധ ന­യ­ങ്ങ­ളില്‍ പ്ര­തി­ഷേ­ധി­ക്കാ­നെത്തി­യ ത­ദ്ദേശീയ­രെ ഗു­ണ്ടക­ളെ ഇറ­ക്കി നേ­രി­ടാന്‍ പ­ഞ്ചാ­യ­ത്തി­ലെ ചി­ലര്‍ ശ്ര­മി­ച്ച­തായി ചാ­ത്തങ്കൈ വി­ക­സ­ന­സ­മി­തി ആ­രോ­പി­ച്ചു. നാ­ട്ടു­കാ­രു­ടെ ശ­ക്ത­മാ­യ എ­തിര്‍­പ്പി­നെ­തു­ടര്‍­ന്ന് ഗു­ണ്ട­കള്‍­ക്ക് പി­ന്തി­രി­യേ­ണ്ടി­വ­ന്ന­തായും വിക­സ­നസ­മി­തി പ­റഞ്ഞു.

ഞാ­യ­റാ­ഴ്­ച­യാ­ണ് ചാ­ത്തങ്കൈ ഉള്‍­പ്പെ­ടു­ന്ന ചെ­മ്മ­നാ­ട് പ­ഞ്ചാ­യ­ത്തി­ലെ 17ാം വാര്‍­ഡ് ഗ്രാമ­സ­ഭ ഗ­വ. യു.പി. സ്­കൂ­ളില്‍ ചേ­രാന്‍ നി­ശ്ച­യി­ച്ച­ത്. എ­ന്നാല്‍ 400 ഓ­ളം നാ­ട്ടു­കാര്‍ സ­ഭ ബ­ഹി­ഷ്­ക്ക­രി­ക്കു­ക­യാ­യി­രു­ന്നു. ചാ­ത്തങ്കൈ റെ­യില്‍­വേ മേല്‍­പ്പാ­ല­ത്തി­ന് പ­ഞ്ചായ­ത്ത് അ­ധി­കൃ­തര്‍ തു­രങ്കം­വെ­ക്കു­ക­യാ­ണെ­ന്ന് ആ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ഗ്രാമ­സ­ഭ ബ­ഹി­ഷ്­ക്ക­രി­ച്ചത്. പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് ആയി­ഷ സഹ­ദുല്ലയും വാര്‍­ഡ­ഗം താഹി­റ ഇ­ബ്രാ­ഹിമും യോ­ഗ­ത്തി­നെ­ത്തി­യി­രുന്നു. ഇ­വര്‍­ക്കൊ­പ്പം നാ­ട്ടു­കാ­രെ നേ­രി­ടാന്‍ ഗു­ണ്ട­കളും ഉ­ണ്ടാ­യി­രു­ന്ന­താ­യാ­ണ് വിക­സ­ന സ­മി­തി­യു­ടെ ആ­രോ­പണം.

വര്‍­ഷ­ങ്ങള്‍ നീ­ണ്ട മു­റ­വി­ളി­ക്ക് ശേ­ഷ­മാ­ണ് ചാ­ത്ത­ങ്കൈ­യില്‍ മേല്‍­പ്പാ­ല­ത്തി­ന് റെ­യില്‍­വേ പ­ച്ച­ക്കൊ­ടി വീ­ശി­യത്. നേര­ത്തെ അ­ഞ്ച്‌ല­ക്ഷം രൂ­പ കെ­ട്ടി­വെ­ച്ചാല്‍ മ­തി­യാ­യി­രു­ന്നിട­ത്ത് ഇ­പ്പോള്‍ 13.49 ല­ക്ഷ­മാ­ണ് റെ­യില്‍­വേ­ക്ക് നല്‍­കേ­ണ്ടത്. എ­ന്നാല്‍ ഈ തു­ക അ­ട­യ­ക്കാന്‍ പ­ഞ്ചായ­ത്ത് ത­യ്യാ­റാ­കു­ന്നി­ല്ലെ­ന്ന് വി­ക­സ­ന­മി­തി പ­റഞ്ഞു.

ബേ­ക്കല്‍ ടൂ­റി­സ­ത്തി­ന്റെ ഭാ­ഗ­മാ­യി ചാ­ത്ത­ങ്കൈ­യില്‍ നിര്‍­മ്മാ­ണം തു­ട­രു­ന്ന പ­ഞ്ച­ന­ക്ഷ­ത്ര റി­സോര്‍­ട്ടി­ലേ­ക്ക് സം­സ്ഥ­ന പാ­ത­യില്‍­നി­ന്ന് ഒ­ന്ന­രക്കിലോ മീ­റ്റര്‍ നീ­ള­മുള്ള റോഡ് മ­തി­യെ­ന്നി­രി­ക്കെ കോ­ടി­കള്‍ ചി­ല­വി­ട്ട് മേല്‍­പ്പ­റ­മ്പ്-കീ­ഴൂ­ര്‍ വ­ഴി 19 കി­ലോ­ മീ­റ്റര്‍ നീ­ള­മുള്ള റോ­ഡ് നിര്‍­മ്മി­ക്കുന്ന­ത് ഖ­ജ­നാ­വി­ലെ പ­ണം ധൂര്‍­ത്ത­ടി­ക്കാ­നാ­ണെന്നും വി­ക­

സ­ന­സ­മി­തി ആ­രോ­പിച്ചു. പ്ര­ദേ­ശ­ത്തോ­ട് പ­ഞ്ചായ­ത്ത് ഭ­ര­ണ­സ­മി­തി രാ­ഷ്ട്രീ­യ വി­രോ­ധം തീര്‍­ക്കു­ക­യാ­ണെന്നും സ­മി­തി കു­റ്റ­പ്പെ­ടുത്തി.

ഗ്രാമ­സ­ഭ ബ­ഹി­ഷ്­ക്ക­ര­ണ­ത്തി­ന് ചാ­ത്തങ്കൈ അ­വകാ­ശ സം­ര­ക്ഷ­ണ­സ­മി­തി പ്ര­സി­ഡന്റ് അ­ഷ്‌റ­ഫ് ചാ­ത്ത­ങ്കൈ, മൊ­ട്ട­മ്മല്‍ ദാ­മോ­ദ­രന്‍ നായര്‍, എം.കെ. മു­ഹ­മ്മ­ദലി, മൊ­ട്ട­മ്മല്‍ നാ­രാ­യ­ണന്‍ നായര്‍, ല­ക്ഷ്­മി പ­ന്നി­ക്കു­ന്ന് തു­ട­ങ്ങി­യ­വര്‍ നേ­തൃത്വം നല്‍­കി.

Keywords:  Melparamba, Panchayath, Kasaragod, Grama sabha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia