city-gold-ad-for-blogger

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 2 ലക്ഷം തട്ടിയ കേസില്‍ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2017) സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭീമനടിയിലെ മാളിയേക്കല്‍ വിനുകുമാറിനെ (37) തിരെയാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മുകാംബിക ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സ്പതംബര്‍ 20 മുതല്‍ 23 വരെയുള്ള കാലയളവുകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ കൈക്കലാക്കിയ കേസിലാണ് വിനുകുമാര്‍ പ്രതിചേര്‍ക്കപ്പെട്ടത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 2 ലക്ഷം തട്ടിയ കേസില്‍ കുറ്റപത്രം

മുകാംബിക ഫിനാന്‍സിന്റെ ഉടമ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ കെ കേശവന്‍നായരുടെ പരാതിയിലാണ് വിനുകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നത്. ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വാങ്ങിയ ഗ്യാരണ്ടി ആഭരണങ്ങളാണ് വിവിധ തവണകളിലായി വിനുകുമാര്‍ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് വന്‍തുക കൈക്കലാക്കിയത്. സ്ഥാപനത്തില്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പണയംവെച്ചത് മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായത്.


Keywords:  Kasaragod, Kerala, News, Cheating, Gold, Accuse, Police, Case, Investigation, Robbery, charge sheet on cheating case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia