സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റപത്രം
Jan 11, 2017, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2017) സംശയത്തിന്റെ പേരില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് വിദ്യാനഗര്‍ ചാലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ് പക്കീര്‍ഗഞ്ച് സ്വദേശി നഫീസിനെതിരെ(28)യാണ് കാസര്‍കോട് സിഐ അബ്ദുര്‍ റഹീം കുറ്റപത്രം നല്‍കിയത്.
2016 സെപ്തംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് ക്വാര്‍ട്ടേഴ്‌സിലെത്തിയ നഫീസ് ഭാര്യ അഫ്രീനയുമായി വഴക്കുകൂടുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. അഫ്രീന നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയതോടെ പരിസരവാസികളെത്തി തീകെടുത്തിയ ശേഷം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും തന്റെ ദേഹത്ത് തീകൊളുത്തിയതാണെന്നും യുവതി മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം നഫീസിനെതിരെ പോലീസ് കൊലപാതകത്തിനും പീഡനത്തിനും കേസെടുക്കുകയായിരുന്നു. കേസില്‍ 34 സാക്ഷികളാണുള്ളത്.
Related News: ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് മജിസ്‌ട്രേറ്റിന് അസ്‌റീനയുടെ മൊഴി; ഭര്‍ത്താവ് പിടിയില്‍
തീപൊള്ളലേറ്റ നവവധു ഗുരുതരാവസ്ഥയില്‍; സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ്
Keywords: Kerala, kasaragod, wife, case, Murder, Vidya Nagar, Police, court, husband, Assault, Nafees, Afreen, Doubt, Women, Dead, Youth, Utharpradesh.