city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് ആകെ മാറിയിരിക്കുന്നു; ലീഗിന്റെ പിള്ളേരും

കാസര്‍കോട്: (www.kasargodvartha.com 25/01/2016) കുഞ്ഞാപ്പ നയിച്ച കേരള യാത്ര ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കാസര്‍കോട് ജില്ലയില്‍ നിന്നും കടന്നുപോയി. തികഞ്ഞ അച്ചടക്കവും ഒപ്പം തന്നെ ചിട്ടയും അതോടൊപ്പം നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തകരുടെ അനുസരണയും മുസ്ലിം ലീഗിനെ പുതിയൊരു മാറ്റത്തിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ മറ്റു പാര്‍ട്ടികള്‍ക്കെല്ലാം മാതൃകയാക്കിക്കൊണ്ടാണ് ലീഗ് പ്രവര്‍ത്തകരുടെ സ്വന്തം കുഞ്ഞാപ്പ നയിച്ച യാത്ര ഓരോ വഴിത്താരകളും താണ്ടിയത്. ബൈക്ക് റാലിയോ, ആകാശം മുട്ടേ ഉയരത്തില്‍ കൊടിപറത്തലോ, ചായംപൂശലോ, കരിമരുന്ന് പ്രയോഗമോ ഇത്തവണ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. നേതൃത്വം നേരത്തെ തന്നെ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശനമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. അത് അച്ചടക്കമുള്ള അണികള്‍ അക്ഷരംപ്രതി പാലിക്കുകയും ചെയ്തു. സമ്മേളന വേദികളില്‍ പോലും തികഞ്ഞ അച്ചടക്കവും കാത്തുസൂക്ഷിച്ചു. (www.kasargodvartha.com)

യാത്ര കടന്നുപോയ വഴികളില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ നേതൃത്വവും പ്രവര്‍ത്തകരും ബദ്ധശ്രദ്ധ പുലര്‍ത്തിയെന്നത് ശ്ലാഘനീയമാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതൃത്വവും ഇത്രയും നല്ല അച്ചടക്കത്തില്‍ ഗംഭീരമായി തന്നെ കേരള യാത്ര വിജയിപ്പിച്ചുവെന്നത് നേതൃത്വത്തിന്റെ മികവ് തെളിയിക്കുന്നതാണ്. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് പ്രസ് പരിപാടിക്കെത്തിയ ജാഥാ ലീഡര്‍ കുഞ്ഞാലിക്കുട്ടിയോടും, ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിനോടും പരിപാടിയുടെ അച്ചടക്കത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ - ദളിത് വേട്ടകള്‍ മനസിലാക്കി അതിനെതിരെ ശാന്തതയോടെയുള്ള മുന്നേറ്റത്തിന് പ്രവര്‍ത്തകര്‍ സജ്ജരായിരിക്കുകയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ഇതിന് മറുപടിയായി പറഞ്ഞത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ മതേതര സഖ്യത്തെ ശക്തിപ്പെടുത്തുന്ന ഒരു മുന്നേറ്റം കേരളത്തില്‍ നിന്നുതന്നെയുണ്ടാകുമെന്നും ഇതിന് ന്യൂനപക്ഷം ഒന്നാകെ ലീഗിന് പിന്നില്‍ അണിനിരക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. www.kasargodvartha.com )

ഉദ്ഘാടനം നടന്ന മഞ്ചേശ്വരത്തെയും, സ്വീകരണം നടന്ന കാസര്‍കോട്ടെയും പരിപാടികള്‍ അവസാനിച്ച ഉടന്‍ തന്നെ കാസര്‍കോട് നഗരത്തിലും ദേശീയ പാതയിലും മറ്റും സ്ഥാപിച്ച കൊടിതോരണങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്ത് പ്രവര്‍ത്തകരും നേതൃത്വവും കാട്ടിയ മാതൃകാ പ്രവര്‍ത്തനം പോലീസ് അധികൃതരെ പോലും അമ്പരിപ്പിച്ചു. മറ്റു പാര്‍ട്ടികളെല്ലാം അവരുടെ ജാഥ കഴിഞ്ഞ് ഏറെ വൈകിയാണ് കൊടിതോരണങ്ങള്‍ നീക്കം ചെയ്തതെന്നതും ശ്രദ്ധേയമാണ്. www.kasargodvartha.com )

കുഞ്ഞാലിക്കുട്ടിയുടെ യാത്ര കാസര്‍കോട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് സജ്ജമായി എന്ന് വിളംബരം ചെയ്യുന്നതായിരുന്നു. ഉദ്ഘാടന സ്ഥലത്തും സ്വീകരണ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ഇത് തെളിയിച്ചു. ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടാണ് കേരള യാത്ര കടന്നുപോയത് എന്നതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃപാടവത്തിനുള്ള അംഗീകാരമാണിത്. www.kasargodvartha.com )

അഞ്ചാം മന്ത്രി തൊട്ട് കേരളത്തിലുണ്ടായ പ്രധാന സംഭവങ്ങളിലെല്ലാം മുസ്ലിം ലീഗ് എടുത്ത നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വിഷയങ്ങളില്‍ എടുത്തുചാട്ടമോ പ്രകോപനമോ ഉണ്ടാകാതെ നോക്കാന്‍ പാര്‍ട്ടി നേതൃത്വം കാണിച്ച പക്വതയും പിന്നീട് ചര്‍ച്ചാ വിഷയമായി. മുന്‍കാലങ്ങളില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അഴിമതി ഉള്‍പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലുണ്ടായ സോളാര്‍ കേസ് മുതല്‍ ബാര്‍ കോഴ വരെയുണ്ടായ വിവാദങ്ങളിലൊന്നും മുസ്ലിം ലീഗില്‍ ഉള്‍പെടാതിരുന്നതെന്നും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സമീപകാലത്ത് മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവനയിലും മാധ്യമങ്ങളുമായുള്ള സമീപനത്തിലും കാതലായ മാറ്റമുണ്ടായി. വിവാദചോദ്യങ്ങളോട് പോലും പ്രതികരിക്കുന്നത് ചെറുപുഞ്ചിരിയിലൊതുക്കി.

ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം സംയമനം പാലിച്ചത് ഉള്‍പെടെ ലീഗ് നേതൃത്വത്തിന്റെ നയനിലപാടുകളില്‍ ശ്രദ്ധേയമായ ഉന്നമനമായിട്ടാണ് കേരള രാഷ്ട്രീയം വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗിന്റെ ആവേശ കേന്ദ്രമായ കാസര്‍കോട്ട് ലീഗ് പ്രവര്‍ത്തകര്‍ കാണിച്ച അച്ചടക്കം ചര്‍ച്ചാ വിഷയമാകുന്നത്.

(UPDATED)

ലീഗ് ആകെ മാറിയിരിക്കുന്നു; ലീഗിന്റെ പിള്ളേരും
ലീഗ് ആകെ മാറിയിരിക്കുന്നു; ലീഗിന്റെ പിള്ളേരും

Keywords : Muslim-league, P.K Kunhalikutty, Programme, Inauguration, Kerala Yathra, Changes of Muslim League and its workers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia