ചന്തുഓഫീസര്‍ സ്മാരക മന്ദിരം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Oct 1, 2012, 14:02 IST
കാസര്‍കോട്: സി പി എം കിനാനൂര്‍ ലോകല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി ചോയ്യംകോട്ട് നിര്‍മിച്ച ചന്തുഓഫീസര്‍ സ്മാരക മന്ദിരം ഒക്ടോബര്‍ ഒമ്പതിന് മൂന്നു മണിക്ക് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കെ.പി. കുഞ്ഞികൃഷ്ണന്‍ സ്മാരക മീറ്റിങ്ങ് ഹാള്‍ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പി യും, ഫോട്ടോ അനാച്ഛാദനം ജില്ലാസെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും സ്മൃതിമണ്ഡപം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
കെ. നാരായണന്‍ സ്മാരക പഠനകേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം ജില്ലാകമ്മിറ്റി അംഗം വി.കെ. രാജനും നിര്‍വഹിക്കും. ജില്ലാ കമ്മിറ്റി അംഗവും സംഘാടകസമിതി ചെയര്‍മാനുമായ കെ.പി. നാരായണന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ.വി. കുഞ്ഞിരാമന്‍ നായര്‍, എന്‍.കെ. തമ്പാന്‍, എം.കെ. പണിക്കര്‍, പി. പത്മനാഭന്‍, പി. കൃഷ്ണന്‍, വി. സുധാകരന്‍, പാറക്കോല്‍ രാജന്‍, പി.എന്‍. രാജ്‌മോഹന്‍, പി.വി. ചന്ദ്രന്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. രവി സ്വാഗതം പറയും. പരിപാടിയോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടി വിജയിച്ച ടി. പ്രവിണ്‍രാജ്, അഷിമാ ചന്ദ്രന്‍ എന്നിവരെ അനുമോദിക്കും. പൊതുയോഗത്തില്‍ വെച്ച് ഇ.കെ. നായനാരെ കുറിച്ച് കെ.പി. വേണുഗോപാലന്‍ സമ്പാദകനായി തയ്യാറാക്കിയ 'ജന നായകന്‍' എന്നപുസ്തക പ്രകാശനവും നടക്കും. തുടര്‍ന്ന് 'രണ്ടിടങ്ങഴി' എന്ന നാടകവും അരങ്ങേറും.

Keywords: CPM, Kinanur local committee office, Inauguration, Pinarayi Vijayan, Kasaragod, Kerala, Malayalam news