city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രഗിരി ദിനപത്രം 12 ന് പുറത്തിറങ്ങും

കാസര്‍കോട് :(www.kasargodvartha.com 10.11.2016) ചന്ദ്രഗിരി ദിനപത്രം 12 ന് പുറത്തിറങ്ങുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ 12 ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പത്രം പുറത്തിറക്കും.

പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് മന്ത്രിയില്‍ നിന്ന് പത്രത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. പ്രശസ്ത കവി എന്‍. പ്രഭാവര്‍മ്മ, സിനിമാനടന്‍ മാമുക്കോയ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. എംഎല്‍എമാരായ പി ബി അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നായരും സംബന്ധിക്കും.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാംഭട്ട്, ഷഹനായി വിദ്വാന്‍ ഉസ്താദ് ഹസന്‍ഭായ് എന്നിവരെ പരിപാടിയില്‍ ആദരിക്കും. സ്വാതന്ത്ര്യ സമരസേനാനി അടുത്തിടെ നിര്യാതനായ കെ. മാധവന് മരണാനന്തര ബഹുമതിയും ചടങ്ങില്‍ സമര്‍പ്പിക്കും. സായിറാംഭട്ടിന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവും ഹസന്‍ഭായിക്ക് പി അബ്ദുള്‍ റസാഖ് എം എല്‍എയും ഉപഹാരം നല്‍കും. കെ മാധവനുള്ള ആദര സമര്‍പ്പണം കെ കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വ്വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് എഡിറ്റര്‍ രാജന്‍ കൊടക്കാട്, മാനേജിംഗ് ഡയറക്ടര്‍ ഇ അബ്ദുല്ല കുഞ്ഞി, ജനറല്‍ മാനേജര്‍ കെ ദാമോദരന്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
ചന്ദ്രഗിരി ദിനപത്രം 12 ന് പുറത്തിറങ്ങും

Keywords: Kasaragod, Chandrigiri, Municipal Conference Hall, E Chandhra Shekharan, N A Nellikkunnu, Online edition, N Prabhavarma, Mamukkoya, P Abdul Rasak, K Kunhiraman.





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia