city-gold-ad-for-blogger

ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സ്‌നേഹാദരം

മേല്‍പ്പറമ്പ്: (www.kasargodvartha.com 10.09.2016) 'നേടാം ഗുരുത്വം' എന്ന സന്ദേശമുയര്‍ത്തി യുണൈറ്റഡ് കൈനോത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകരെ ആദരിച്ചു. പദ്‌മോജി റാവു മാസ്റ്റര്‍ (മുന്‍ ഹെഡ്മാസ്റ്റര്‍), പരമേശ്വരി ടീച്ചര്‍ (മുന്‍ ഹെഡ്മിസ്ട്രസ്), കുഞ്ഞിരാമന്‍ മാസ്റ്റര്‍ (മുന്‍ അധ്യാപകന്‍), ഈ അധ്യയന വര്‍ഷത്തോട് കൂടി അധ്യാപകജോലിയില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ യുണൈറ്റഡ് കൈനോത്തിന്റെ ആദരം ഏറ്റുവാങ്ങി. വെള്ളിയാഴ്ച സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ചന്ദ്രഗിരി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ഷാളണിയിക്കുകയും സാക്ഷ്യപത്രമടങ്ങിയ ഫലകം അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു.

ചന്ദ്രഗിരി സ്‌കൂളിലെ മുന്‍ അധ്യാപകനും കാസര്‍കോട് സിഐയുമായ അബ്ദുര്‍ റഹീം ചെമ്മനാട് വിശിഷ്ടാതിഥി ആയി. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന കൂട്ടുകെട്ടുകളെ തിരിച്ചറിയുകയും അത്തരം കൂട്ടുകെട്ടുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരിപൂര്‍ണ്ണമായി ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശരീഫ് ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് കൈനോത്തിന്റെ അധ്യാപകര്‍ക്കുള്ള അധ്യാപകദിന ആശംസാകാര്‍ഡിന്റെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

തങ്ങളുടെ പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച അധ്യാപകര്‍ അതിന് വഴിയൊരുക്കിയ ക്ലബ്ബ് ഭാരവാഹികള്‍ക്ക് നന്ദി അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തിന്റെയും മൈലാഞ്ചിയിടല്‍ മത്സരത്തിന്റെയും വിജയികള്‍ക്കുള്ള യുണൈറ്റഡിന്റെ പാരിതോഷികം പിടിഎ പ്രസിഡന്റ് ശരീഫ് ചെമ്പിരിക്ക വിതരണം ചെയ്തു.

പുഷ്പ ടീച്ചര്‍ (പ്രിന്‍സിപ്പാള്‍), തോമസ് കെ ടി (സ്റ്റാഫ് സെക്രട്ടറി), പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുര്‍ റഹ് മാന്‍ തുരുത്തി, അഷ്‌റഫ് കൈനോത്ത്, അബ്ദുര്‍ റഹ് മാന്‍ തോട്ടത്തില്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഖാദര്‍ മേല്‍പറമ്പ്, സലാം കൈനോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കെ സി മുനീര്‍, നാസര്‍ നാഷണല്‍, സുബൈര്‍ പള്ളിപ്പുറം, തന്‍വീര്‍ മേല്‍പറമ്പ്, സവാദ് ചളിയങ്കോട്, ആഷിഖ് കെ വി ടി, ക്ലബ്ബ് മെമ്പര്‍മാരായ നിയാസ് കുന്നരിയത്ത്, ഹനീഫ് ബ്ലൂ സ്‌ക്വയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയിന്റ് സെക്രട്ടറി റിസ് വാന്‍ ബി കെ സ്വാഗതവും യുഎഇ ട്രഷറര്‍ ആശി ലാല നന്ദിയും പറഞ്ഞു.

ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സ്‌നേഹാദരം

ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സ്‌നേഹാദരം

ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സ്‌നേഹാദരം

ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകര്‍ക്ക് യുണൈറ്റഡ് കൈനോത്തിന്റെ സ്‌നേഹാദരം

Keywords:  Kerala, school, Melparamba, kasaragod, Headmaster, Teachers, Club, Chandragiri School, Felicitation, United Kainoth.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia