ചന്ദ്രഗിരിപ്പാലം ജനുവരി 2 മുതല്‍ 12 വരെ അടച്ചിടും; വാഹനങ്ങള്‍ വഴിതിരിച്ചുവിടും, അറ്റകുറ്റപ്പണി മാറ്റിവെച്ചത് സ്‌കൂള്‍ പരീക്ഷകളും ബേക്കല്‍ ഫെസ്റ്റ്, ബീച്ച് ഗെയിംസ്, പുഷ്പ- ഫല- സസ്യ പ്രദര്‍ശന മേളയും നടക്കുന്നതിനാല്‍
Dec 27, 2019, 19:05 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2019) ചന്ദ്രഗിരിപ്പാലം ജനുവരി രണ്ടു മുതല്‍ 12 വരെ അടച്ചിടും. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് വഴിയുള്ള ഗതാഗതം നിരോധിക്കുന്നത്. ചെര്‍ക്കള- തെക്കില്‍പാലം- ചട്ടഞ്ചാല്‍ ദേശീയപാത വഴിയും, പെരുമ്പളപ്പാലം- പരവനടുക്കം വഴിയുമാണ് വാഹനങ്ങള്‍ കടന്നുപോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
നവീകരണ പ്രവര്‍ത്തികള്‍ക്കായി ഡിസംബര്‍ രണ്ട് മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുമൂലം വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസയ്ക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് പാലം അടച്ചിടുന്നത് ഡിസംബര്‍ 23 ലേക്ക് മാറ്റിയിരുന്നു. ബേക്കല്‍ ഫെസ്റ്റ്, ബീച്ച് ഗെയിംസ്, പുഷ്പ- ഫല- സസ്യ പ്രദര്‍ശന മേള തുടങ്ങിയവ നടക്കുന്നതിനാല്‍ പാലം അടച്ചിടുന്നത് വീണ്ടും മാറ്റി ജനുവരി രണ്ടിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Chandragiri-river, Chandragiri river will be closed on January 02
< !- START disable copy paste -->