ചന്ദ്രിഗിരിപ്പുഴ സംരക്ഷണ ബോധവല്‍ക്കരണ റാലി
May 4, 2012, 05:00 IST
വിദ്യാനഗര്‍: ചാല, ബെദിര, കൊല്ലമ്പാടി പ്രദേശങ്ങളേയും തുരുത്തിയെയും വേര്‍തിരിക്കുന്ന ചാല-തുരുത്തി ചന്ദ്രഗിരിപ്പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി.സ്‌കുള്‍ വിദ്യാത്ഥികള്‍ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ റാലി നടത്തി.
ബെദിര സ്‌കുള്‍ പരിസരത്തുനിന്നു ആരംഭിച്ച റാലിക്ക് ഹെഡ്മാസ്റ്റര്‍ പി.നാരായണന്‍, അബ്ദുല്ല, വി.സി യൂനുസ് മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി, സലീം ബി.കെ, ബി.എ, കരീം സി.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രകൃതി ബോധവല്‍ക്കരണ സെമിനാറില്‍ വി.ഗോപിനാഥന്‍, ചന്ദ്രമോഹന്‍, ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, മുഹമ്മദ് കുഞ്ഞി, മമ്മു ചാല, സി.ഐ. അബ്ദുല്‍ സലാം, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Chandragiri-river, Awareness, rally, Kasaragod