ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പ് സില്‍വര്‍ ജൂബിലിക്ക് തുടക്കം കുറിച്ചു; സമാപന സമ്മേളനം ബുധനാഴ്ച
Aug 25, 2015, 10:51 IST
മേല്‍പറമ്പ്: (www.kasargodvartha.com 25/08/2015) ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് വിനോദ-കായികമേളയോടെ തുടക്കം കുറിച്ചു. ചന്ദ്രഗിരി യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ടി.ആര്‍. പ്ലാഗ് ഓഫ് ചെയ്തതോടെയാണ് പരിപാടിക്ക് തുടക്കമായത്്. ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ മുഖ്യാതിഥിയായിരിക്കും. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍.എ. നെ്ല്ലിക്കുന്ന് എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചന്ദ്രഗിരി വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണവും, ചന്ദ്രഗിരി കാരുണ്യ സ്പര്‍ശം വിതരണവും, ചന്ദ്രഗിരി 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള 25 വ്യക്തിത്വങ്ങളെ സ്‌നേഹാദരവ് നല്‍കി ആദരിക്കലും ഈ ചടങ്ങിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് പട്ടുറുമാല്‍, മൈലാഞ്ചി റിയാലിറ്റി ഷോ ഫെയിമുകള്‍ പങ്കെടുക്കുന്ന കലാ വിരുന്നും നടക്കും.

Keywords : Chandragiri Club Melparamba, Silver Jubilee, Celebration, Kasaragod, Kerala, Chandragiri club 25th anniversary celebration began, Advertisement Airline Travels.