ചന്ദ്രഗിരി പാലം അടച്ചിടുമ്പോള്‍ കെഎസ്ആര്‍ടിസിയും ക്രമീകരണം ഏര്‍പ്പെടുത്തി; മറ്റ് വാഹനങ്ങള്‍ പോകേണ്ടത് ഇങ്ങനെ
Jan 3, 2020, 23:53 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2020) ചന്ദ്രഗിരി പാലം ശനിയാഴ്ച രാവിലെമുതല്‍ അടച്ചിടുമ്പോള്‍ കെഎസ്ആര്‍ടിസിയും ക്രമീകരണം ഏര്‍പ്പെടുത്തി. മറ്റ് വാഹനങ്ങള്‍ പോകേണ്ട റൂട്ടും നിശ്ചയിച്ചിട്ടുണ്ട്. ദേശസാത്കൃത പാതയായ ഇതിലൂടെ കെഎസ്ആര്‍ടിസി ബസുകളാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ ശനിയാഴ്ച മുതല്‍ മുണ്ടാങ്കുലത്തു (ചെമ്മനാട്)നിന്ന് സര്‍വീസ് തുടങ്ങി അവിടെത്തന്നെ യാത്ര അവസാനിപ്പിക്കും.
കാഞ്ഞങ്ങാട്, പാലക്കുന്ന്, പൊയിനാച്ചി എന്നിവിടങ്ങളിലേക്കുള്ള പതിവ് സര്‍വീസുകള്‍ മുണ്ടാങ്കുലത്തുനിന്നാണ് തുടങ്ങുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഒരുമണിക്കൂര്‍ ഇടവിട്ട് പെരുമ്പളക്കടവ്, കോളിയടുക്കം വഴി ചട്ടഞ്ചാല്‍ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തും. 126 സര്‍വീസുകളാണ് ചന്ദ്രഗിരി വഴി കെഎസ്ആര്‍ടിസി നടത്തുന്നത്.
കാഞ്ഞങ്ങാട്ടുനിന്ന് മംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ ദേശീയപാത വഴിയാണ് ഓടുക. ചന്ദ്രഗിരി പാലത്തിലൂടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്‍കോട്ടേക്കുള്ള വാഹനങ്ങള്‍ ദേശീയപാത വഴിയും അല്ലെങ്കില്‍ കോളിയടുക്കം ശിവപുരം ക്ഷേത്രം വഴി പെരുമ്പളക്കടവിലേക്കും മേല്‍പറമ്പില്‍നിന്ന് ദേളി വഴി കോളിയടുക്കം ശിവപുരം ക്ഷേത്രം, അല്ലെങ്കില്‍ അഞ്ചങ്ങാടി, പാലിച്ചിയടുക്കം വഴി പെരുമ്പളക്കടവിലൂടെ നായന്മാര്‍മൂലയിലെത്തി കാസര്‍കോട്ടേക്ക് എത്താവുന്നതാണ്.. ചരക്ക് വാഹനങ്ങള്‍ ദേശീയപാത വഴിയാണ് കടന്ന് പോകേണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Kerala, news, kasaragod, Chandrigiri, Road, KSRTC-bus, Chandragiri bridge: KSRTC made arrangements