എല്ലാ ലോക്കലിലും മത്സരം നടന്ന ബേഡകം ഏരിയാ സമ്മേളനത്തിലും മത്സരത്തിന് സാധ്യത
Dec 8, 2017, 20:41 IST
ബന്തടുക്ക: (www.kasargodvartha.com 08.12.2017) പടുപ്പില്‍ സി പി എം ബേഡകം ഏരിയാ സമ്മേളനം പുരോഗമിക്കുകയാണ്. നിലവിലുള്ള ഏരിയാ സെക്രട്ടറി സി ബാലനെ വീണ്ടും സെക്രട്ടറിയാക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്കെതിരെ സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ ബദല്‍ ചിന്ത ഉരുണ്ടുകൂടുന്നു. പാര്‍ട്ടി നേതൃത്വം ബാലനെ വീണ്ടും ഉയര്‍ത്തിക്കാണിക്കുന്ന പക്ഷം തലമുതിര്‍ന്ന നേതാവ് എം. അനന്ദനെ മുന്നില്‍ നിര്‍ത്തി വോട്ടെടുപ്പിലൂടെ വിജയിപ്പിക്കാന്‍ സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ സമാന്തര തീരുമാനവുമായി സഖാക്കള്‍ നിലയുറപ്പിച്ചിരിക്കുന്നതായാണ് വിവരം.
19 അംഗ ഏരിയാ കമ്മറ്റിയില്‍ പ്രവര്‍ത്തന സജ്ജരല്ലാത്ത പലരും അള്ളിപ്പിടിച്ചു കിടക്കുകയാണെന്നും, ഏറ്റവും പ്രബലങ്ങളായ കുണ്ടം കുഴിയിലെ കെ. മുരളീധരന്‍, ബേഡകത്തെ കെ. ബാലകൃഷ്ണന്‍, ബന്തടുക്കയിലെ വി.കെ. അരവിന്ദാക്ഷന്‍ തുടങ്ങിയ ലോക്കല്‍ സെക്രട്ടറിമാര്‍ക്കു പോലും ഏരിയാ കമ്മറ്റിയിലേക്ക് യോഗത്യ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതിനിധികള്‍ ഉയര്‍ത്തുന്ന ബദല്‍ നിര്‍ദ്ദേശം സമ്മേളനത്തില്‍ ചര്‍ച്ചയാകുന്നത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുന്നവരെയും വിവാദത്തിനു തിരി കൊടുത്തു പാര്‍ട്ടിയെ അപകടപ്പെടുത്തിയവരേയും മാറ്റി നിര്‍ത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
പടുപ്പില്‍ നിന്നും കെ.എന്‍ രാജന്‍, ബന്തടുക്കയില്‍ നിന്നും എ.കെ ജോസ് തുടങ്ങിയവര്‍ ഒരു പക്ഷെ സ്വയം ഒഴിഞ്ഞേക്കും. 40 വയസിനു താഴെയുള്ള യുവാക്കളായി ഏരിയാ കമ്മിറ്റിയില്‍ ഒരാള്‍ മാത്രമേ നിലവിലുള്ളൂ എന്ന വസ്തുത മോസ്‌കോ കഴിഞ്ഞാല്‍ പിന്നെ വിയറ്റ്‌നാമുള്ള ബേഡകം ഏരിയയുടെ പ്രത്യേകതയാണ്. പ്രവര്‍ത്തനത്തിന്റെ അഭാവം മൂലം ഇരുട്ടിലേക്കാണ് ഈ പ്രദേശത്തെ നയിക്കുന്നതെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം വിലയിരുത്തുന്നു. ബേഡകം, കുണ്ടംകുഴി തുടങ്ങി എട്ടു ലോക്കലുകളിലും സമവായ ശ്രമം വിഫലമായി തെരെഞ്ഞെടുപ്പു നടന്ന ജില്ലയിലെ ഏക ഘടകമാണ് ബേഡകം ഏരിയ. ഏരിയ സമ്മേളനത്തിലും പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുന്നു.
പാര്‍ട്ടിയിലെ വിളര്‍ച്ച ഗോപാലന്‍ മാഷ് നേതൃത്വം നല്‍കുന്ന സി.പി.ഐയുടെ വളര്‍ച്ചക്കും വികാസത്തിനുമാണ് കാരണമായത്. ബേഡകം പഞ്ചായത്തിലെ പള്ളത്തിങ്കാല്‍ അടക്കം പാര്‍ട്ടി ശോഷിച്ചു തുടങ്ങി. ഇതില്ലെന്നു നടിക്കാന്‍ ഏരിയ സമ്മേളനത്തിനാവില്ല. ഗോപാലന്‍ മാഷ് പാര്‍ട്ടി വിട്ടതിനു ശേഷം സി.പി.എം കേന്ദ്രങ്ങളില്‍ 20 ല്‍പരം സി.പി.ഐയുടെ പാര്‍ട്ടി ഘടകം ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണെന്ന കാര്യം സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.
നിലവിലുള്ള ഏരിയാ കമ്മിറ്റിയില്‍ നിന്നും ടി അപ്പയെയും ഇ. പത്മാവതിയേയും ഏരിയാ കമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കും. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റില്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് ഇ പത്മാവതിക്ക് സ്ഥാന ചലനം ഉണ്ടാകാന്‍ സാധ്യത. പകരം ഡിവൈഎഫ്‌ഐ നേതാവ് ബി.സി പ്രകാശ്, മഹിളാ അസോസിയേഷന്‍ നേതാവ് എം മിനി എന്നിവര്‍ ഏരിയാ കമ്മിറ്റിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടേക്കും.
ഇനിയും ശാപമോക്ഷമാകാതെ കിടക്കുന്ന തെക്കില്‍ ആലട്ടി റോഡ് ഇന്നും ബാലികേറാമലയായി മാറുന്നതും സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായും മറുപടി പറയാന്‍ കഴിയാത്തവിധമായും മാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandaduka, Conference, CPM, Competition, Chances for competition in CPM Bedakam area conference