ചേംബര്‍ ഓഫ് കോമേഴ്‌സ് വികസന കരട് രേഖ കൈമാറി
Jul 4, 2012, 17:40 IST
കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വികസന സെമിനാറില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഇരുപത്തഞ്ചിന പദ്ധതികളുടെ കരട് രേഖ പ്രഭാകരന്‍ കമ്മീഷന് സമര്‍പ്പിച്ചു.
കാസര്‍കോടിന്റെ വികസനത്തിന് വേഗംകൂട്ടാന്‍ മഞ്ചേശ്വരം, മലയോര താലൂക്കുകള്‍ രൂപീകരിക്കുക,പ്രത്യേക പോലീസ് സേനയെ ഉടന്‍ നിയമിക്കുക, വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക്ക് ട്രാക്കും ആധുനിക സൗകര്യങ്ങളോട് കൂടിയ പവലിയനും നിര്‍മ്മിക്കുക, കാഞ്ഞങ്ങാട് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌റ്റേഡിയം നിര്‍മ്മിക്കുക, നഗരത്തിലെ യു.ജി. കേബിളുകളുടെ തടസ്സം ബി.എസ്.എന്‍. എല്ലുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് വികസന രേഖയാണ് കമ്മീഷന് കൈമാറിയത്.
എന്‍.എം.സി.സി. ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, ഫത്താഹ്, മുജീബ് അഹമ്മദ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍, ശിവപ്രസാദ്, ആലൂര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Keywords: Kasaragod, North Malabar Chamber of Commerce, Press club, plan.