city-gold-ad-for-blogger

ചളിയങ്കോട് വഴി സിംഗിള്‍ ലൈന്‍ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും

കാസര്‍കോട്: (www.kasargodvartha.com 02.07.2016) കാഞ്ഞങ്ങാട് - കാസര്‍കോട് കെ എസ് ടി പി തീരദേശ റോഡില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് നിരോധിച്ച ചളിയങ്കോട് വഴിയുളള ഗതാഗതം ഒരു വശത്തുകൂടി പുനസ്ഥാപിക്കുന്നതിന് തീരുമാനമായി. കെ എസ് ടി പി പാര്‍ശ്വഭിത്തി നിര്‍മാണ പ്രവൃത്തികള്‍ തടസം കൂടാതെ നടത്തുന്നതിന് ആവശ്യമായ റോഡ് ഭാഗം ഒഴിവാക്കി ഒരു വശത്തുകൂടി സിംഗിള്‍ ലൈനായി ഗതാഗതം പുനസ്ഥാപിക്കാനാണ് തീരുമാനം.

കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസനും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. യോഗത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ ജിനദേവന്‍, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, പ്രദേശവാസികളായ മാധവന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, കൈലാസന്‍, ബാബുരാജ്, രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ചളിയങ്കോട് വഴി സിംഗിള്‍ ലൈന്‍ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും


Keywords : Road, Development project, Melparamba, Kasaragod, Kanhangad, Meeting, District Collector, KSTP Road, Chaliyangod road will be opened soon as single lane. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia