ചളിയംകോട് പാലത്തിന്റെ അപ്രോച്ച് റോഡ് വിണ്ടുകീറി
Jun 30, 2016, 17:54 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2016) കെ എസ് ടി പി റോഡ് നവീകരണത്തിന്റെ ഭാഗമായി കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചളിയംകോട്ട് നിര്‍മിച്ച പുതിയ പാലത്തിന്റെ ഒരു വശത്തെ അപ്രോച്ച് റോഡ് വിണ്ടുകീറി. പാലത്തിന്റെ മേല്‍പറമ്പ് ഭാഗത്ത് നിന്നും വരുന്ന അപ്രോച്ച് റോഡിലാണ് കഴിഞ്ഞ ദിവസം വിള്ളല്‍ രൂപപ്പെട്ടത്.
അപ്രോച്ച് റോഡ് അല്‍പം താഴ്ന്ന നിലയിലുമാണ്. വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയാല്‍ റോഡ് തകരുമെന്ന കാര്യം ഉറപ്പാണ്. കോട്ടരുവത്ത് മണ്ണിടിഞ്ഞതിനാല്‍ പാലം വഴിയുള്ള ഗതാഗതം ദേളി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ചളിയംകോട് പാലം വഴിയുള്ള റോഡില്‍ വീണ്ടും ഗതാഗതം ആരംഭിച്ചാല്‍ റോഡ് പൂര്‍ണമായും തകരുമെന്ന സ്ഥിതിയാണ്.
അപ്രോച്ച് റോഡ് കൃത്യമായി ഉറപ്പിക്കാത്തത് കൊണ്ടാണ് റോഡ് വിണ്ടുകീറിയതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മാണത്തിന് വേണ്ടത്ര ആസൂത്രണമില്ലാത്തത് നേരത്തെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പലയിടത്തും ഓവുചാലുകള്‍ റോഡ് സൈഡില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് നിര്‍മിച്ചത്. ഇതുമൂലം മഴക്കാലത്ത് വെള്ളം റോഡിലൂടെ ഒഴുകുകയാണ്.
Keywords : Kasaragod, Road, Bridge, Kanhangad, Vehicles, Road-damage, Chaliyamgod, Chaliyamgod approach road damaged.