city-gold-ad-for-blogger

ചാല മഖാം ഉറൂസ് ഞായറാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 02.04.2016) വലിയുല്ലാഹി അസ്സയിദ് അഹ് മദ് ഹാദി തങ്ങളുടെ പേരിലുള്ള ചാല മഖാം ഉറൂസ് ഞായറാഴ്ച മുതല്‍ 10-ാം തീയതി വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് എസ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടുകൂടി ഉറൂസിന് തുടക്കമാകും.

രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം സയ്യിദ് എന്‍ പി എം ഫസല്‍ കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരലോകം എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് ദാരിമി പൊന്മള പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങള്‍ യുവത്വം ഇസ്ലാമില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് കുടുംബജീവിതം എന്ന വിഷയത്തില്‍ കാന്തപുരം റാഫിഹ് അഹ്‌സനി പ്രഭാഷണം നടത്തും.

ബുധനാഴ്ച രാത്രി ഏഴ് മണിക്ക് വിശ്വാസികളുടെ അമൂല്യ സമ്പത്ത് എന്ന വിഷയത്തില്‍ ഹാഫിള് മാഹിന്‍ മന്നാനി മുഖ്യ പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി ഏഴ് മണിക്ക് ഉത്തമ സ്ത്രീ എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് ഉയര്‍ത്തപ്പെടുന്ന അനുഗ്രഹങ്ങള്‍ എന്ന വിഷയത്തില്‍ സുബൈര്‍ ദാരിമി പൈക്ക പ്രഭാഷണം നടത്തും. ശനിയാഴ്ച രാത്രി ഏഴ് മണിക്ക് സൂറത്തുല്‍ ഇഖ്‌ലാസ് എന്ന വിഷയത്തില്‍ അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പയ്യന്നൂര്‍ പ്രഭാഷണം നടത്തും.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മൗലീദ് പാരായണവും നാല് മണിക്ക് അന്നദാനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് എസ് കുഞ്ഞിക്കോയ തങ്ങള്‍, ഇ അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, മമ്മു ചാല, സി എ അബ്ദുല്ല കുഞ്ഞി, സി എം ഉമ്മര്‍, സി യു അനസ് എന്നിവര്‍ സംബന്ധിച്ചു.

ചാല മഖാം ഉറൂസ് ഞായറാഴ്ച തുടങ്ങും


Keywords : Makham-Uroos, Press Meet, Inauguration, Kasaragod, Chala Makham Uroos,Chala Makham Uroos starts on Sunday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia