city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രി ഇടപെട്ടു; കുറ്റിക്കോലിലെ ചക്രപാണിയുടെ മക്കള്‍ക്ക് ഇനി വൈദ്യുതി വെളിച്ചത്തിരുന്ന് പഠിക്കാം

കാസര്‍കോട്: (www.kasargodvartha.com 29/01/2016) കുറ്റിക്കോലിലെ ചക്രപാണിയുടെ മക്കളായ ഉഷസ്പാണിക്കും ജ്യോതിര്‍പാണിക്കും, ജ്യോതിഷ്പാണിക്കും ഇനി പുകയുടെ ബുദ്ധിമുട്ടില്ലാതെ പഠിക്കാം. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിന് പകരം അവരുടെ വീട്ടില്‍ വൈദ്യുതിയുടെ പാല്‍ വെളിച്ചം നിറഞ്ഞു.

തങ്ങളുടെ ക്ലാസിലെ കുട്ടികളെല്ലാം വൈദ്യുതി വിളക്കിന്റെ മുന്നിലിരുന്ന് പഠിക്കുമ്പോഴും ഈ കുട്ടികള്‍ക്ക് വൈദ്യുത വിളക്കുകള്‍ അന്യമായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടി നമ്പറില്ലാത്ത കൊച്ചു വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് വൈദ്യുതിക്കായി അപേക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. നന്നായി പഠിക്കുന്ന കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിക്കുന്നതിന്റെ ബുദ്ധിമുട്ട് കുട്ടികളുടെ അമ്മ അംബിക കുട്ടികളുടെ അധ്യാപകനായ കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ അധ്യാപകന്‍ കെ.ആര്‍ സാനുവിനെ അറിയിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഉഷസ്പാണി തയ്യാറാക്കിയ നിവേദനം അധ്യാപകന്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ നേരിട്ട് എത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും വളരെ പെട്ടെന്നാണ് നടപടിയുണ്ടായത്. നിവേദനം നല്‍കിയ അതേ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കുട്ടികളുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. മൂന്നാം ദിവസം കുട്ടികളുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കുറ്റിക്കോല്‍ വൈദ്യുത സെക്ഷന്‍ ഓഫീസില്‍ ഉത്തരവെത്തി. ഇതേ ത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വളരെ വേഗം നടപടികള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ നല്‍കിയതോടെ കുട്ടികളുടെ മുഖത്തും ബള്‍ബ് തെളിഞ്ഞു.

പത്രങ്ങള്‍ പതിവായി വായിക്കുന്ന കുട്ടികള്‍ സമീപകാല വാര്‍ത്തകളില്‍ ദുഃഖിതരായിരുന്നു. തങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു അവര്‍. വൈദ്യുതി കണക്ഷന്‍ കിട്ടിയപ്പോഴേക്കും മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതിവിധിക്കെതിരെ ഹൈക്കോടതി വിധി വന്ന വിവരമെത്തി. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരില്ലെന്ന് മാതാപിതാക്കളില്‍ നിന്നറിഞ്ഞതോടെ കുട്ടികളുടെ മുഖത്ത് നൂറ് വാട്ട്‌സിന്റെ ബള്‍ബ് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു; കുറ്റിക്കോലിലെ ചക്രപാണിയുടെ മക്കള്‍ക്ക് ഇനി വൈദ്യുതി വെളിച്ചത്തിരുന്ന് പഠിക്കാം

Keywords : Oommen Chandy, Kasaragod, Electricity, Kuttikol, Chakrapani, Chakrapranies Family now happy with electrical power.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia