city-gold-ad-for-blogger

മൂന്നുവയസുകാരിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ യുവാവ് തട്ടിയെടുത്തു

മൂന്നുവയസുകാരിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ യുവാവ് തട്ടിയെടുത്തു
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുവയസുകാരിയുടെ ഒരു പവന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ യുവാവ് കവര്‍ന്നു. തളങ്കര സിറാമിക്‌സ് റോഡിലെ റഹ്മത്ത്‌നഗറില്‍ എം.എം. നൂറുല്‍ ഖയൂമിന്റെ മകള്‍ സജിനയുടെ(മൂന്ന്) സ്വര്‍ണ്ണമാലയാണ് കവര്‍ച്ച ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൂന്നു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സജിന. ഈ സമയം ബൈക്കില്‍ ഗെയ്റ്റ് തുറന്നെത്തിയ യുവാവ് ഖാദറിച്ച ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇത് ഖാദറിച്ചയുടെ വീടല്ലെന്ന് കുട്ടികളിലൊരാള്‍ മറുപടി നല്‍കി. ഈ സമയം കഴുത്തില്‍ മാലയണിഞ്ഞിരുന്ന സജിനയെ അടുത്തേക്ക് വിൡ് യുവാവ് സ്വര്‍ണ്ണമാല പിടിച്ചു പറിക്കുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് ബൈക്കില്‍ കടന്നു കളഞ്ഞിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സമാനമായ മറ്റൊരു സംഭവവും കാസര്‍കോട്ട് നടന്നിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന മൂന്നരവയസുകാരിയുടെ സ്വര്‍ണ്ണമാല പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് അജ്ഞാതന്‍ പിടിച്ചുപറിക്കുകയായിരുന്നു.


Keywords: Kasaragod, Youth, Gold chain, Theft, Thalangara, Baby

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia