city-gold-ad-for-blogger

സി എച്ച് തലമുറകള്‍ക്ക് ദിശാബോധം നല്‍കിയ മഹാനേതാവ്: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 28/09/2016) ഉന്നതമായ നേതൃത്വത്തിലൂടെ പുതിയ ദിശാബോധം പകര്‍ന്ന് നല്‍കിയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ പ്രതിഭയുമായിമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുസ്്‌ലിം ലീഗിന്റെ സമുന്നതനായ നേതാവുമായ സി എച്ച് മുഹമ്മദ് കോയയെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല. സി എച്ച് ഓര്‍മദിനത്തില്‍ കാസര്‍കോട് ജില്ലാ മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദത്തിനും വര്‍ഗീയ വര്‍ഗ ഫാസിസത്തിനുമെതിരെയുള്ള സംഗമം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം സമുദായത്തിന്റെ ഉന്നമനങ്ങള്‍ക്കും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അളവറ്റമൂല്യം കല്‍പിച്ച നീതിമാനായ ഭരണാധികാരിയുമായിരുന്നു സി എച്ച്്. തേടിയെത്തിയ സ്ഥാനമാനങ്ങള്‍ വഹിച്ചപ്പോഴൊക്കെ എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ജനനന്മ ലാക്കാക്കിയുള്ള നിലപാടുകളും നടപടികളുമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

എസ് കെ എസ് എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം ജീവിക്കേണ്ടതും ഇടപെടേണ്ടതുമായ രീതി മാഹാനായ സി എച്ച് മുഹമ്മദ് കോയ ജീവിച്ച് കാണിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു.

എസ് കെ എസ് എസ് എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ് ്മാന്‍, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി മാസറ്റര്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, എ ജി സി ബഷീര്‍, എം അബ്ദുല്ല മുഗു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം അബ്ബാസ്, എ കെ എം അഷ്‌റഫ്, സി എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, അസ്്‌ലം പടന്ന, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പടഌ ടി എസ് നജീബ്, ബഷീര്‍ കൊവ്വല്‍പ്പള്ളി, എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, കുഞ്ഞാമദ് പുഞ്ചാവി, എ പി ഉമ്മര്‍, കെ ബി മുഹമ്മദ് കുഞ്ഞി, ഹാഷിം ബംബ്രാണി, ഷരീഫ് കൊടവഞ്ചി, ഷാഫി മാര്‍പ്പനടുക്ക, അഡ്വ. ബേവിഞ്ച അബ്ദുല്ല, സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, എം. സി ശിഹാബ് മാസ്റ്റര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, കെ കെ ബദ്്‌റുദ്ദീന്‍, സയ്യിദ് വലിയപറമ്പ് പ്രസംഗിച്ചു.

സി എച്ച് തലമുറകള്‍ക്ക് ദിശാബോധം നല്‍കിയ മഹാനേതാവ്: ചെര്‍ക്കളം അബ്ദുല്ല

Keywords : Kasaragod, Remembrance, Programme, Inauguration, Muslim-league, Leader, Cherkalam Abdulla, C H Muhammed Koya.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia