city-gold-ad-for-blogger

മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സി.എച്ച് അനുസ്മരണം നടത്തി

കാസര്‍കോട്: (www.kasargodvartha.com 28.09.2014) മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 31-ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലംപാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഹമീദലി ഷംനാട്, സി.ടി അഹ്മദലി, എം.സി ഖമറുദ്ദീന്‍, എ. അബ്ദുര്‍ റഹ്മാന്‍, ടി.ഇ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം ഷരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസിര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സി.എല്‍ റഷീദ് ഹാജി, അഡ്വ. ബേവിഞ്ച അബ്ദുല്ല, അസീസ് കളത്തൂര്‍, ഹാംഷിം ബംബ്രാണി എന്നിവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സി.എച്ച് അനുസ്മരണം നടത്തി

Keywords : Kasaragod, Muslim-league, Youth, Remembrance, CH Muhammed Koya, CH Muhammed Koya death anniversary marked. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia