ഉദുമ മണ്ഡലത്തിൽ വികസന മുന്നേറ്റം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു
● പുല്ലൂർ ഗവ. എൽ പി സ്കൂളിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയും ലാബും തുറന്നു കൊടുത്തു.
● പൊള്ളക്കടയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് അംഗൺവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
● അംഗൺവാടിക്കായി സ്ഥലം സൗജന്യമായി നൽകിയ പി സി ഗോവിന്ദനെ ചടങ്ങിൽ ആദരിച്ചു.
● പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു.
● ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംബന്ധിച്ചു.
കാസർകോട്: (KasargodVartha) ഉദുമ മണ്ഡലത്തിൽ പുല്ലൂർ പെരിയ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു. വ്യാഴാഴ്ച, 2026 ഫെബ്രുവരി 26-നാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഈ പദ്ധതികൾ നാടിന് സമർപ്പിച്ചത്.
ചാലിങ്കാൽ മീങ്ങോത്ത് അമ്പലത്തറ റോഡ്
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചാലിങ്കാൽ മീങ്ങോത്ത് അമ്പലത്തറ റോഡിന്റെ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ബിജു സി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് എം കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നാരായണൻ മാടിക്കാൽ, സിന്ധു പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. ജ്യോതിബസു സ്വാഗതവും സുനിത കെ നന്ദിയും പറഞ്ഞു.
പുല്ലൂർ സ്കൂളിൽ പാചകപ്പുരയും ലാബും
എം എൽ എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെയും ക്ലാസ് റൂം ലാബിന്റെയും ഉദ്ഘാടനവും സി എച്ച് കുഞ്ഞമ്പു എം എൽ എ നിർവ്വഹിച്ചു.

പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ കെ, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് എം കെ തുടങ്ങിയവർ സംസാരിച്ചു. ബീന എ സ്വാഗതവും പ്രേമലത എ കെ നന്ദിയും പറഞ്ഞു.
പൊള്ളക്കട സ്മാർട്ട് അംഗൺവാടി
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള പുല്ലൂർ പെരിയ പഞ്ചായത്തിലെ പൊള്ളക്കട സ്മാർട്ട് അംഗൺവാടി കെട്ടിടം സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത സി കെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

അംഗൺവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ പി സി ഗോവിന്ദനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ കെ കെ, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് എം കെ, പഞ്ചായത്ത് മെമ്പർമാരായ ദീപ മണികണ്ഠൻ, ഷാഫി ബി എ, മിനി എ വി, ശിശുവികസന പദ്ധതി ഓഫീസർ ഹഫ്സത്ത് ടി, പ്രോഗ്രാം ഓഫീസർ ഷൈലശ്രീ എ ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അർജ്ജുൻ ബാലൻ സ്വാഗതവും ലേഖ ടി വി നന്ദിയും പറഞ്ഞു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: MLA C.H. Kunhambu inaugurated various development projects in Pullur-Periya Panchayat, including the Chalingal-Ambalathara road, school facilities, and a Smart Anganwadi.
#CHKunhambu #UdumaMLA #PullurPeriya #DevelopmentKerala #KasaragodNews #SmartAnganwadi #KVARTHA






