city-gold-ad-for-blogger

ബേക്കൽ ബീച്ച് ഫെസ്റ്റ് അപവാദ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിഎച്ച് കുഞ്ഞമ്പു; സാമ്പത്തിക ഇടപാടുകൾ സുതാര്യമെന്ന് വിശദീകരണം

 image of former MLA C.H. Kunhambu addressing a press meet
Photo Credit: Facebook/ Kunjambu Ex MLA

● ബി ആർ ഡി സി യുടെ നേതൃത്വത്തിൽ എം എൽ എ ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായി ജനകീയ കമ്മിറ്റിയാണ് ഫെസ്റ്റ് നടത്തിയത്.
● ഫെസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ പൂർണമായും കൈകാര്യം ചെയ്തത് ബി ആർ ഡി സി ആണ്.
● ഓഡിറ്റ് ചെയ്ത കണക്കുകൾ ജനകീയ കമ്മിറ്റിക്കും ടൂറിസം വകുപ്പിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു.
● ഫെസ്റ്റിന് ജി എസ് ടി ബാധകമല്ല എന്ന നിയമോപദേശം ലഭിച്ചിരുന്നു.

കാസർകോട്: (KasargodVartha) 2022-ൽ നടന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിനെ സംബന്ധിച്ച് രാഷ്ട്രീയ താല്പര്യം മുൻനിർത്തി ചിലർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് മുൻ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു ആവശ്യപ്പെട്ടു. ഫെസ്റ്റിൽ അഴിമതി നടത്തി എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടത്തുന്നത്. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് ലഭിച്ച മറുപടി പ്രകാരമാണ് ഫെസ്റ്റ് നടത്താനുള്ള ഭരണാനുമതിയും 10 ലക്ഷം രൂപയും സർക്കാർ അനുവദിച്ചത്.

ബി.ആർ.ഡി.സി.യുടെ നേതൃത്വത്തിൽ എം.എൽ.എ. ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പരിപാടി നടത്തിയത്. എല്ലാ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയായാണ് ഈ മഹോത്സവം സംഘടിപ്പിച്ചത്.

സുതാര്യമായ സാമ്പത്തിക ഇടപാടുകൾ

ഫെസ്റ്റിന്റെ 50 രൂപയുടെ പ്രവേശന പാസ് കമ്മീഷൻ വ്യവസ്ഥയിൽ കുടുംബശ്രീ സംവിധാനത്തിലൂടെയാണ് വിതരണം ചെയ്തത്. ഫെസ്റ്റിലേക്ക് കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പത്ത് ദിവസം നീണ്ടുനിന്ന ഈ മഹോത്സവം കാസർകോടിന്റെ സാംസ്കാരിക ചരിത്രത്തിലെ വലിയ മുന്നേറ്റമാണ്. പിന്നീടങ്ങോട്ടും ബേക്കലിൽ ടൂറിസ്റ്റുകളുടെ എണ്ണം കൂടുകയും ബി.ആർ.ഡി.സി.യുടെ വരുമാനത്തിൽ വർധനവുണ്ടാകുകയും ചെയ്തു.

ഫെസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം പൂർണമായും ബി.ആർ.ഡി.സി.യാണ് കൈകാര്യം ചെയ്തത്. ഓഡിറ്റ് ചെയ്ത കണക്കുകൾ ജനകീയ കമ്മിറ്റിയിലും ബി.ആർ.ഡി.സി. ബോർഡിലും ടൂറിസം വകുപ്പിനും സംസ്ഥാന സർക്കാരിനും സമർപ്പിക്കുകയും ചെയ്തു. ഫെസ്റ്റിന്റെ വരുമാനത്തിൽ നിന്ന് ജി.എസ്.ടി. അടക്കണമെന്ന് കാണിച്ച് ബി.ആർ.ഡി.സി.ക്ക് നോട്ടീസ് ലഭിച്ചിരുന്നുവെങ്കിലും, ഫെസ്റ്റിന് ജി.എസ്.ടി. ബാധകമല്ല എന്ന നിയമോപദേശം ലഭിച്ചതോടെ നികുതി അടക്കേണ്ടി വരാതിരിക്കുകയായിരുന്നു.

ടൂറിസം കുതിപ്പും വ്യാജ പ്രചാരണങ്ങളും

ഈ ഫെസ്റ്റിനു ശേഷം ബേക്കൽ ടൂറിസം മേഖലയിൽ പുതിയ നിക്ഷേപകർ കടന്നുവന്നതും, ബി.ആർ.ഡി.സി.യുടെ മുടങ്ങിക്കിടന്ന പദ്ധതികൾ ഏറ്റെടുക്കാൻ സംരംഭകർ മുന്നോട്ടുവന്നതും ഈ ടൂറിസം ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഫലമായിട്ടാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. അതിന്റെ സംഘാടനം ജാതി, മത, വർഗ വ്യത്യാസമില്ലാതെയാണ് നടത്തിയത്.

ശൂന്യതയിൽ നിന്ന് തുടങ്ങിയ ഫെസ്റ്റിവൽ വൻവിജയമായപ്പോൾ അതിൽ പാഷാണം കലക്കാൻ ചിലർ തുനിയുന്നുണ്ട്. രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നുണ്ട്. മറ്റ് ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം സംരംഭങ്ങൾ ഐക്യത്തോടെ നടക്കുമ്പോൾ, ചിലർ വ്യക്തി താല്പര്യം മുൻനിർത്തി അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്. ബേക്കൽ ടൂറിസത്തിലേക്ക് പുതിയ സംരംഭകർ ഉയർന്നുവരുന്നത് തടയാൻ മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസം ലോബിയുടെ താല്പര്യം മുൻനിർത്തിയാണോ ഈ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടതുണ്ട്.

ശൂന്യതയിൽ നിന്ന് തുടങ്ങിയ ഫെസ്റ്റിവൽ വൻവിജയമായപ്പോൾ അതിൽ പാഷാണം കലക്കാൻ ചിലർ തുനിയുന്നുണ്ട്. രാഷ്ട്രീയ താല്പര്യങ്ങളാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നുണ്ട്. മറ്റ് ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം സംരംഭങ്ങൾ ഐക്യത്തോടെ നടക്കുമ്പോൾ, ചിലർ വ്യക്തി താല്പര്യം മുൻനിർത്തി അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്. ബേക്കൽ ടൂറിസത്തിലേക്ക് പുതിയ സംരംഭകർ ഉയർന്നുവരുന്നത് തടയാൻ മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസം ലോബിയുടെ താല്പര്യം മുൻനിർത്തിയാണോ ഈ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടതുണ്ട്, അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത് കുറിപ്പിൽ വ്യക്തമാക്കി.

Also Read: ബേക്കൽ ബീച്ച് ഫെസ്റ്റിൻ്റെ മറവിൽ കോടികളുടെ അഴിമതിയെന്ന് മുസ്ലിം യൂത്ത് ലീഗ്; കണക്കുകളിൽ ദുരൂഹത, വിജിലൻസ് അന്വേഷണം വേണം

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Former MLA C.H. Kunhambu has dismissed corruption allegations against him regarding the 2022 Bekal Beach Fest as baseless propaganda.

#KasargodVartha #BekalBeachFest #BRDC #KasargodNews #TourismKerala #MalayalamNews #BekalTourism #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Jessi John
Jessi John

427 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia