city-gold-ad-for-blogger

സി.എച്ച്. അഹമ്മദ് ഹാജി പുരസ്‌ക്കാരം മുഹമ്മദ് മുബാറക് ഹാജിക്ക്

കാസര്‍കോട്: (www.kasargodvartha.com 22.08.2014) ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി.) ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി, ഐ.എന്‍.എല്‍. പ്രഥമ ജില്ലാ പ്രസിഡണ്ടും സാംസ്‌കാരിക - ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന സി.എച്ച്. അഹമ്മദ് ഹാജിയുടെ പേരില്‍ ഏര്‍പെടുത്തിയ പുരസ്‌ക്കാരം മുഹമ്മദ് മുബാറക് ഹാജിക്ക്. സാമൂഹ്യ പ്രവര്‍ത്തന മികവിനാണ് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടായ മുബാറക് ഹാജിക്ക് പുരസ്‌കാരം നല്‍കുന്നത്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

ആഗസ്ത് 29ന് വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് ദേരാ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി. കരുണാകരന്‍ എം.പി. പുരസ്‌ക്കാരം സമ്മാനിക്കും. ചടങ്ങ് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡണ്ട്  എസ്.എ. പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രഗത്ഭര്‍ സംബന്ധിക്കും. 83കാരനായ മുബാറക് ഹാജി ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രസിഡന്റ്, ആലംപാടി കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

മുസ്ലിം ലീഗിലൂടെ രാഷ്ട്രീയ രംഗത്തു വന്ന മുബാറക് ഹാജി മുസ്ലിം ലീഗിന്റെയും അഖിലേന്ത്യാ ലീഗിന്റെയും ജന. സെക്രട്ടറിയും ഐ.എന്‍.എല്‍. ജില്ലാ പ്രസിഡണ്ടും കിസാന്‍ ലീഗ് സംസ്ഥാന പ്രസിഡന്റും ആയിരുന്നു. ബഹു ഭാഷാ പരിജ്ഞാനമുള്ള ഹാജി വിവിധ മേഖലകളില്‍ ജനപ്രതിനിധിയായും മുട്ടത്തൊടി പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ അസീസ് കടപ്പുറം, എം.എ. ലത്വീഫ്, സഫ്‌വാന്‍ എരിയാല്‍, മുസ്തു എരിയാല്‍, ഖാദര്‍ ആലംപാടി, സലാം എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.

സി.എച്ച്. അഹമ്മദ് ഹാജി പുരസ്‌ക്കാരം മുഹമ്മദ് മുബാറക് ഹാജിക്ക്

Keywords : Kasaragod, Award, Press meet, Kerala, INL, CH Ahammed Haji, Memorial Award, Mubarak Haji. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia