സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Oct 13, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2017) കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്നവര്‍ നിസാരപരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ പഴയങ്ങാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഉഴവൂര്‍ സ്വദേശിയായ അധ്യാപകന്റെ മാതാവ് മരിച്ചതിനെ തുര്‍ന്ന് അവിടെ പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
കാറില്‍ രജിസ്ട്രാര്‍ ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനീഷ് ആശുപത്രിയില്‍ ചികിത്സതേടി.
കാറില്‍ രജിസ്ട്രാര്‍ ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനീഷ് ആശുപത്രിയില്‍ ചികിത്സതേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Central University, Accident, Car-Accident, Central University Registrar's car met with an accident
Keywords: Kasaragod, Kerala, news, Central University, Accident, Car-Accident, Central University Registrar's car met with an accident