കേന്ദ്ര സർവകലാശാലയിൽ കള്ളിമുൾച്ചെടികളുടെ മരുപ്പച്ചയൊരുക്കി
● ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇനങ്ങളുണ്ട്.
● വിവിധ രൂപത്തിലും നിറത്തിലുമുള്ള ചെടികളാണ് ശേഖരത്തിൽ.
● വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കാം.
● വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്യാനം ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) വിവിധയിനം കള്ളിമുൾച്ചെടികളാൽ സമ്പന്നമായ ഒരു മരുപ്പച്ച ഒരുക്കി കേരള കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ കാസർകോട് ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്ററാണ് (കെ.ബി.ജി.ആർ.സി.) മുപ്പതിലധികം ഇനങ്ങളിലുള്ള കള്ളിമുൾച്ചെടികൾ സംരക്ഷിക്കുന്നത്.

ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ, മധ്യ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്ന പ്രധാന ഇനങ്ങളാണ് ഇവിടെയുള്ളത്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ഇവ എത്തിച്ചിട്ടുണ്ട്. പല രൂപത്തിലും നിറത്തിലുമുള്ളതും പുഷ്പിക്കുന്നതുമായ കള്ളിമുൾച്ചെടികൾ ശേഖരത്തിലുണ്ട്.

സാധാരണയായി മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലുമാണ് കള്ളിമുൾച്ചെടികൾ വളരുന്നത്. ഇവയ്ക്ക് ആവശ്യമായ വരണ്ട ചുറ്റുപാട് ഒരുക്കിയാണ് കെ.ബി.ജി.ആർ.സി. ഇവയെ സംരക്ഷിക്കുന്നത്. ബയോളജിക്കൽ സയൻസിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഈ ശേഖരം പ്രയോജനപ്പെടുത്താനാകും.

വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്യാനം ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ആർ. ജയപ്രകാശ്, പ്ലാന്റ് സയൻസ് വിഭാഗം അധ്യക്ഷൻ പ്രൊഫ. കെ. അരുൺകുമാർ, കെ.ബി.ജി.ആർ.സി. ജോയിന്റ് ഡയറക്ടർ ഡോ. എം. ജാസ്മിൻ ഷാ, ഡോ. പ്രമോദ് കെ. കണ്ടോത്ത്, ഡോ. ജിന്നി ആന്റണി, ഡോ. അജയ്കുമാർ, ഡോ. ചിത്ര മനിശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരള കേന്ദ്ര സർവകലാശാലയുടെ ഈ സംരംഭത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Central University of Kerala creates a cactus garden for research.
#CUKerala #Kasargod #CactusGarden #BotanicalGarden #KeralaNews #Research






