city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീത്വത്തിന്റെ സന്ദേശവുമായി വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ ചുമര്‍ചിത്രങ്ങള്‍; കേന്ദ്ര സര്‍വ്വകലാശാലയിലെ ഫയര്‍ ഫ്ളൈസ് ചുമര്‍ചിത്ര രചനയില്‍ ഒന്നാമത്

കാസര്‍കോട്:  (www.kasargodvartha.com 06.03.2020)കളക്ടറേറ്റിന്റെ പരിസരങ്ങളിലൂടെ യാത്ര ചെയ്യുന്നവരെ വരവേല്‍ക്കുന്നത് വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ ചുമര്‍ച്ചിത്രങ്ങളാണ്. സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ വ്യക്തമാക്കുന്ന ഈ  ഓരോ ചുമര്‍ ചിത്രങ്ങളിലൂടെയും  ഒരുകൂട്ടം യുവ ചിത്രകാരന്‍മാര്‍ വനിതാ ജീവിതത്തിന്റെ ആഴത്തിലൂള്ള അപഗ്രഥനമാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റേയും വനിതാ ശിശു വികസന വകുപ്പിന്റേയും ആഭിമുഖ്യത്തില്‍  വനിതാ ദിനവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ചുമര്‍ചിത്ര രചനാ മത്സരത്തില്‍ നിന്നുള്ളവയാണ് ഈ ചിത്രങ്ങള്‍.
സ്ത്രീത്വത്തിന്റെ സന്ദേശവുമായി വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ ചുമര്‍ചിത്രങ്ങള്‍; കേന്ദ്ര സര്‍വ്വകലാശാലയിലെ ഫയര്‍ ഫ്ളൈസ് ചുമര്‍ചിത്ര രചനയില്‍ ഒന്നാമത്
ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ  ഫയര്‍ ഫ്ലൈസ് ടീം ഒന്നാം സ്ഥാനം നേടി. ഓരോ പെണ്‍കുട്ടിക്കും പറക്കാന്‍ ചിറക് നല്‍കുന്നത് വിദ്യാഭ്യാസമാണെന്നും വിദ്യാഭ്യാസം നേടുന്നതിലൂടെ അവള്‍ സ്വതന്ത്രയാകുന്നുവെന്നും അത് അവളെ കല്പന ചൗളയെപ്പോലെ, മലാല യൂസഫ് സായിയേപ്പോലെ മദര്‍തേരേസെപ്പോലെയുള്ള വ്യക്തിയാക്കി മാറ്റുന്നുവെന്ന് ഒന്നാംസ്ഥാനം നേടിയ ചിത്രം സംവദിക്കുന്നു. കളക്ടറേറ്റിലെ ജില്ലാ പഞ്ചായത്തിന്റെ ചുമരിലും തൊട്ടടുത്തുള്ള ചിന്‍മയ വിദ്യാലയത്തിന്റെ ചുമരിലുമാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

പ്രശസ്ത ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ഒന്നാം സ്ഥാനം നേടിയ ചുമര്‍ചിത്രത്തിന് 5000 രൂപ സമ്മാനമായി ലഭിക്കും.


Keywords: Kasaragod, Kerala, news, Collectorate, Women's-day, health, Drawing, Information, Office, Competition, Prize, Central University Fireflies got first prize in Drawing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia