കേന്ദ്രീയ വിദ്യാലയം: പ്രഭാകരന്‍ കമ്മീഷന്റെ കത്തുമായി ജില്ലാ കലക്ടര്‍ തിരുവനന്തപുരത്ത്
Jul 13, 2012, 16:10 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ നിര്‍ദ്ദിഷ്ട കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം ലഭ്യമാക്കാന്‍ പ്രഭാകരന്‍ കമ്മീഷന്റെ അടിയന്തിര ഇടപെടല്‍.
ജില്ലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ കാസര്‍കോട് ജില്ലാ കലക്ടറും ചീഫ് സെക്രട്ടറിയുമായിരുന്ന പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ജില്ലയുടെ വികസന പ്രശ്‌നങ്ങളില്‍ പ്രഥമ പരിഗണന കേന്ദ്രീയ വിദ്യാലയ സ്ഥലമെടുപ്പിന് നല്‍കിയതോടെ രക്ഷിതാക്കളുടെ ആശങ്കക്ക് വിരാമമാകുന്നു.
ആവശ്യമായ സ്ഥലം അനുവദിച്ചുകിട്ടിയില്ലെങ്കില്‍ കാഞ്ഞങ്ങാട്ടെ കേന്ദ്രീയ വിദ്യാലയത്തിന് അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥ സംജാതമായതോടെ ജില്ലാ ഭരണകൂടവും പ്രഭാകരന്‍ കമ്മീഷനും ഉണര്‍ന്നത്. കേന്ദ്രീയ വിദ്യാലയം കെട്ടിടത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയം പി കരുണാകരന്‍ എം പിയും പി പ്രഭാകരന്‍ കമ്മീഷനുമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
സ്ഥലം ലഭ്യമാക്കുന്നതിന് കാലതാമസം വരുത്തുന്നത് റവന്യൂ വകുപ്പിലെയും ധനകാര്യവകുപ്പിലെയും തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥ പ്രഭുക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2010 ലാണ് കാഞ്ഞങ്ങാട്ട് കേന്ദ്രീയ വിദ്യാലയം തുറന്നത്. ഹൊസ്ദുര്‍ഗിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിലാണ് ഞെങ്ങിയും ഞെരുങ്ങിയും കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലായി 300 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. നഗരത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ പ്രശാന്ത സുന്ദരമായ പുതുക്കൈ ഗുരുവനത്ത് 8 ഏക്കര്‍ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം പണിയാന്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ എഡിഎം ആയി കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഹൊസ്ദുര്‍ഗ് സ്വദേശി എച്ച് ദിനേശന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് സ്ഥലം കണ്ടെത്തി കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കാന്‍ വര്‍ഷങ്ങളായി കഠിന ശ്രമം നടത്തിവരികയായിരുന്നു. 8 ഏക്കര്‍ സ്ഥലം അനുവദിച്ചുകിട്ടുന്നതിന് ജില്ലാ കലക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായി. റവന്യൂ വകുപ്പിന് സ്ഥലം അനുവദിച്ചുകൊണ്ട് ഉത്തരവ് ഇടാമെങ്കിലും അവര്‍ ഒരു പടി മുന്നില്‍ കയറി ഈ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനക്ക് വിടുകയായിരുന്നു. അങ്ങനെ ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കുടുങ്ങിയതോടെയാണ് സ്ഥലമെടുപ്പ് കാര്യത്തിലെ തീരുമാനം അനിശ്ചിതത്വത്തിലായത്. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പി പ്രഭാകരന്‍ കമ്മീഷന്‍ കേന്ദ്രീയ വിദ്യാലയത്തിന് ഗുരുവനത്ത് സ്ഥലം അനുവദിച്ചുകിട്ടുന്നതില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രഭാകരന്‍ കമ്മീഷന്റെ ഈ റിപ്പോര്‍ട്ട് അടങ്ങുന്ന കത്തുമായി ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും നേരില്‍ കാണുന്നുണ്ട്. സ്ഥലമെടുപ്പ് കാര്യത്തില്‍ വെള്ളിയാഴ്ച മിക്കവാറും അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്ട് അനുവദിച്ചത്. സ്ഥലം ലഭ്യാമാക്കുന്നത് വൈകിയതിനാല്‍ ഇത്തവണ ഒന്നാംക്ലാസിലേക്കുള്ള പ്രവേശനം അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു. സ്ഥലം അനുവദിക്കാമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം പിന്നീട് ഉപേക്ഷിച്ചത്.

Keywords: Central School, Kanhangad, Land issue, District Collector, V.N. Jithendran, Thiruvananthapuram, Kasaragod