കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി 14ന് കാഞ്ഞങ്ങാട്ട്
Aug 12, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2016) എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്ത് 14ന് കാഞ്ഞങ്ങാട്ടെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നു. ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യ സമര സേനാനികളായ കെ മാധവന്‍, കെ വി നാരായണന്‍, കര്‍ത്തമ്പു മേസ്ത്രി, കെ ആര്‍ കണ്ണന്‍ (നീലേശ്വരം) എന്നിവരെയാണ് ആദരിക്കുന്നത്. 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യ സമര സേനാനി കെ മാധവനെ അദ്ദേഹത്തിന്റെ വീട്ടിലും, മറ്റുള്ളവരെ 3.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലുമാണ് ആദരിക്കുന്നത്.
ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് ഒമ്പത് മുതല്‍ 23 വരെ ജില്ലയില്‍ ദീപപ്രയാണം, ബൈക്ക് റാലി, മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ തുടങ്ങിയ പരിപാടികളും നടക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Keywords : Kasaragod, Minister, Programme, Inauguration, Celebration, Rajiv Pratap Roodi.