Alumni Meet | നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; കാസർകോട് ഗവ. സ്‌കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്‌തു
● പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതിനായി ഒട്ടേറെ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
● പൂർവ വിദ്യാർഥി സംഗമത്തിന്റെ ടൈറ്റില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഒ.എസ്.എ ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കളക്ക് നല്‍കി പ്രകാശനം ചെയ്‌തു.
● ചടങ്ങിൽ ഒ.എസ്.എ വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
കാസര്‍കോട്: (KasargodVartha) നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന നൂറാം വാര്‍ഷിക സംഗമം 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 25 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ‘നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഈ ആഘോഷത്തിന്റെ ടൈറ്റില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഒ.എസ്.എ ട്രഷറര്‍ സി.കെ അബ്‌ദുല്ല ചെര്‍ക്കളക്ക് നല്‍കി പ്രകാശനം ചെയ്‌തു.
പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതിനായി ഒട്ടേറെ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കലാ പരിപാടികള്‍, ഫുഡ് ഫെസ്റ്റ്, മെഹന്ദി ഫെസ്റ്റ്, ചിത്രരചന മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ആരോഗ്യ ക്യാമ്പ്, ഫാഷന്‍ ഷോ, സംഗീത പരിപാടികള്‍ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.
ചടങ്ങിൽ ഒ.എസ്.എ വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന്, സ്‌കൂള്‍ ഹെഡ് ഉഷ, മഹമൂദ് വട്ടയക്കാട്, അബ്ബാസലി ചേരങ്കെ, സി.എച്ച് അബ്‌ദുല്ലക്കുഞ്ഞി, വിജയ ചന്ദ്രന്‍, ഗിരിധര്‍ രാഘവന്‍, ആയിഷ, എം.താഹിറ, നിയാസ് ജസ്‌മാന്‍, യൂസഫ് എരിയാല്‍, അഷ്‌റഫ് പോപ്പുലര്‍, മുനീര്‍ മാസ്റ്റര്, സലാം പാണലം, മുഹമ്മദ് ഷാഫി എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും ഹാരിസ് പൂരണം നന്ദിയും പറഞ്ഞു.
#KasaragodSchool #AlumniMeet #CentenaryCelebration #SchoolEvent #Nostalgia #Kasaragod #GHSSKasaragod