വീട് നിര്‍മാണ സ്ഥലത്ത് നിന്ന് സിമന്റും പണി സാധനങ്ങളും കവര്‍ന്നു
Dec 11, 2012, 12:39 IST
കാസര്‍കോട്: നിര്‍മാണം നടക്കുന്ന വീട്ടിനടുത്ത ഷെഡില്‍ സൂക്ഷിച്ച സിമന്റും തേങ്ങകളും കവര്‍ന്നു.
ചൗക്കിയിലെ സത്താറിന്റെ ഉടമസ്ഥതയില്‍ ഉളിയത്തടുക്കയില്‍ പണിയുന്ന വീട്ടു പരിസരത്തു നിന്നാണ് അഞ്ച് ചാക്ക് സിമന്റ്, 100 തേങ്ങ, രണ്ട് പിക്കാസ്, രണ്ട് മണ്‍വെട്ടി, ഇരുമ്പ് പാര എന്നിവ മോഷ്ടിച്ചത്.
പറമ്പിന്റെ മതില്‍ തകര്‍ത്ത നിലയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സത്താര്‍ കാസര്‍കോട് പോലീസില്‍പരാതി നല്‍കി.
Keywords: Theft, House, Coconut, Chawki, Uliyathaduka, Cement, Police, Case, Kasaragod, Kerala.