city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണികളെ അത്ഭുതസ്ഥബ്ധരാക്കി സുധീര്‍ മാടക്കത്തിന്റെ സെല്ലോ ടേപ്പ് എസ്‌കേപ്പ്

നീലേശ്വരം: (www.kasargodvartha.com 07/09/2017) നൂറുകണക്കിന് ജനങ്ങളെ അത്ഭുതത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഭാരതത്തിന്റെ മണ്ണിലേക്ക് ആദ്യമായി മാന്ത്രികന്‍ സുധീര്‍ മാടക്കത്ത് സെല്ലോ ടേപ്പ് എസ്‌കേപ്പ് അവതരിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ മാന്ത്രിക ചരിത്രത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം തുന്നിച്ചേര്‍ക്കുകയായിരുന്നു.

കാണികള്‍ പരിശോധിച്ച് 50 അടിയോളം വരുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മാന്ത്രികനെ ദേഹമാസകലം വരിഞ്ഞുമുറുക്കി കെട്ടുന്നു. തുടര്‍ന്ന് സെല്ലോ ടേപ്പു കൊണ്ട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ബന്ധസ്ഥനായ മാന്ത്രികനെ വീണ്ടും ശരീരം മുഴുവനും ബന്ധിക്കുന്നു. ശരീരം ഒന്ന് അനക്കുവാന്‍ പോലും പറ്റാത്ത രീതിയില്‍ നിര്‍ത്തിയിരിക്കുന്ന മാന്ത്രികന് രക്ഷപ്പെടുവാന്‍ ഒരു പഴുതു പോലും ഇല്ലാത്ത അവസ്ഥ. 10 സെക്കന്‍ഡ് നേരത്തേക്ക് മാന്ത്രികനെ ഒരു തുണികൊണ്ട് മറച്ചപ്പോള്‍ മാന്ത്രികന്‍ രക്ഷപ്പെട്ട് പുറത്തുവന്ന് കാണികളെ അഭിവാദ്യം ചെയ്തു.

കാണികളെ അത്ഭുതസ്ഥബ്ധരാക്കി സുധീര്‍ മാടക്കത്തിന്റെ സെല്ലോ ടേപ്പ് എസ്‌കേപ്പ്

അത്ഭുതത്തിന്റെ മാസ്മരികതയില്‍ ആണ്ട ജനങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മാന്ത്രികന്‍ കത്തികൊണ്ട് പ്ലാസ്റ്റിക് ഷീറ്റിനെയും സെല്ലോടേപ്പിനെയും വെട്ടിനുറുക്കിയപ്പോള്‍ കാണാനായത് മാന്ത്രികന് പകരം സഹായിയെ ബന്ധനസ്ഥനാക്കിയിരിക്കുന്നതാണ്.

നീലേശ്വരം വള്ളിക്കുന്ന് സര്‍ഗ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ശ്രീ മഹേശ്വരി ഓഡിറ്റോറിയത്തിലാണ് സുധീര്‍ മാടക്കത്ത് തന്റെ പുതിയ ഇനമായ സെല്ലോ ടേപ്പ് എസ്‌കേപ്പ് അവതരിപ്പിച്ചത്. മാജിക് രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ മാജിക് രംഗത്തേക്ക് മാടക്കത്ത് മാജിക് സില്‍സിലയുടെ ഒരു എളിയ സംഭാവന, അതാണ് സെല്ലോ ടേപ്പ് എസ്‌കേപ്പ്. തിങ്ങി നിറഞ്ഞ കാണികളോട് മാന്ത്രികന്‍ പറഞ്ഞു.

കാണികളെ അത്ഭുതസ്ഥബ്ധരാക്കി സുധീര്‍ മാടക്കത്തിന്റെ സെല്ലോ ടേപ്പ് എസ്‌കേപ്പ്

മാജിക് രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സുധീറിനെ കഴിഞ്ഞ ആഗസ്റ്റ് മാസം അഞ്ചാം തിയതി ഡല്‍ഹിയിലെ ആര്‍ കെ പുരം റാമ (ഡല്‍ഹി മലയാളി അസോസിയേഷന്‍) ആദരിച്ചിരുന്നു. കേരള എംപി പി കെ ബിജു, കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറി എ കെ ദുബെ എന്നിവരാണ് ആദരിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ തന്റെ 25 ല്‍ പരം കലാകാരി കലാകാരന്മാര്‍ ചേര്‍ന്ന് കൊണ്ടുള്ള മാജിക് സില്‍സില എന്ന പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

രണ്ട് ദേശീയ അവാര്‍ഡുകളും മൂന്ന് ഇന്റര്‍നാഷണല്‍ അവാര്‍ഡുകളും ലഭിച്ച സുധീര്‍ നിരവധി മലയാളം ടിവി ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നീലേശ്വരം തട്ടാച്ചേരിയില്‍ താമസക്കാരനാണ് സുധീര്‍ മാടക്കത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Neeleswaram, Club, News, Plastic Sheet, Magic, Arts and Sports Club, Cello tape escape: Magic show by Sudheer Madakkath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia