സ്‌റ്റേഷനില്‍ കേക്ക് മുറിച്ചത് സി ഐയുടെ സ്ഥലം മാറ്റം ആഘോഷിച്ചതല്ലെന്ന് പോലീസ്; ഒരു പോലീസുകാരന്റെ വിവാഹ വാര്‍ഷികമായിരുന്നുവെന്ന് വിശദീകരണം
Jan 5, 2018, 15:44 IST
കാസര്‍കോട്: (www.kasargodvartha.com 05.01.2018) കുമ്പള സി ഐ വി വി മനോജിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കുമ്പള സ്റ്റേഷനില്‍ പോലീസുകാര്‍ കേക്ക് മുറിച്ചുവെന്ന ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിച്ചു. സി ഐയുടെ സ്ഥലം മാറ്റം ആഘോഷിച്ചതല്ലെന്നും ഒരു പോലീസുകാരന്റെ വിവാഹ വാര്‍ഷികത്തിന്റെ ഭാഗമായാണ് കേക്ക് മുറിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.
സി ഐ മനോജിനെ സ്ഥലം മാറ്റിയതില്‍ പോലീസുകാര്‍ക്ക് അമര്‍ഷമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും സി ഐയുടെ സ്ഥലം മാറ്റവുമായി കേക്ക് മുറിച്ചതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പ് ചുമതലയേറ്റെടുത്ത സി ഐ വി വി മനോജിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്നും അന്വേഷണങ്ങളിലെല്ലാം പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. പോലീസുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള നീക്കമായാണ് ഈ സംഭവത്തെ കാണുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം വി വി മനോജിന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. സി ഐയെ സ്ഥലം മാറ്റാന്‍ ഭരണകക്ഷി തന്നെയാണ് ഇടപെട്ടതാണെന്നാണ് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, CI, Celebration in police station after CI's Transfer; Allegation denied by police officers.
< !- START disable copy paste -->