city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.ഡി.എസിലെ വിവാദ നിയമനം; ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ അക്കൗണ്ടന്റായി നിയമിച്ചത് റദ്ദാക്കി

കാസര്‍കോട്: (www.kasargodvartha.com 03.07.2018) കാറഡുക്ക പഞ്ചായത്തില്‍ സി.ഡി.എസ് അക്കൗണ്ടന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ നടപടി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ അക്കൗണ്ടന്റായി നിയമിച്ചത് റദ്ദാക്കിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം കാറഡുക്ക പഞ്ചായത്ത് സിഡിഎസിന് നല്‍കിയിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. ജൂണ്‍ അഞ്ചിന് കാസര്‍കോട് കലക്ട്രേറ്റിലെ കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ 20 പേരോളം പങ്കെടുത്തിരുന്നു. ഇന്റര്‍വ്യൂ സമയത്ത് തന്നെ സ്വന്തക്കാര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള ചരടുവലി നടന്നതായാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചത്.
സി.ഡി.എസിലെ വിവാദ നിയമനം; ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ അക്കൗണ്ടന്റായി നിയമിച്ചത് റദ്ദാക്കി

11-ാമത് വന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് ആദ്യം ഇന്റര്‍വ്യൂ നടത്തുകയും അവരെ തന്നെ നിയമനം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ടോക്കണ്‍ സമ്പ്രദായം അനുസരിച്ച് ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്റര്‍വ്യൂ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ 11-ാമത് വന്ന ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ ആദ്യം തന്നെ ഇന്റര്‍വ്യൂ നടത്തി മറ്റുള്ളവരെ ടോക്കണ്‍ അനുസരിച്ച് വിളിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ. ശ്രീകാന്തും ജില്ലാ കലക്ടര്‍ക്കും ജില്ലാ കോ-ഓഡിനേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു.

ബി.കോം, ടാലിയിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനം, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതയായി നിശ്ചയിച്ചത്. അതാത് സി.ഡി.എസ്. പരിധിയില്‍ ഉള്ളവരും കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണമെന്നുമാണ് നിമയനത്തിന് വ്യവസ്ഥ ചെയ്തിരുന്നത്. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് രാഷ്ട്രീയ ഇടപെടലിലൂടെ നിയമനം നടത്തിയെന്നായിരുന്നു പരാതി.

Related News:
സി.ഡി.എസ് അക്കൗണ്ട് നിയമനം; 11-ാമത് വന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് ആദ്യം ഇന്റര്‍വ്യൂവും നിയമനവും, പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CDS, Job, Appoinment, Interview, karadukka, CDS Controversial appointment canceled
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia