സിഡിഎസ് അക്ഷര ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു
Aug 20, 2012, 11:46 IST
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് സിഡിഎസ് കുറ്റിക്കോലില്‍ ആരംഭിച്ച അക്ഷര ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ് പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥിയായി.
പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, എ ചന്ദ്രശേഖരന്‍, പി ദിവാകരന്‍, ടി ബാലന്‍, ഹരീഷ് ബി നമ്പ്യാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എച്ച് ശാന്ത, കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ അഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ബി എ പ്രിയ സ്വാഗതവും പി സിന്ധു നന്ദിയും പറഞ്ഞു.
Keywords: CDS, Offset printing press, Kuttikol, Inauguration, P.Karunakaran MP, Kasaragod