പെരുന്നാള്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ആഘോഷിച്ച് ചര്‍ളടുക്ക നിവാസികളുടെ വാട്‌സ് അപ്പ് കൂട്ടായ്മ
Sep 13, 2016, 09:23 IST
ബദിയടുക്ക: (www.kasargodvartha.com 13/09/2016) പെരുന്നാള്‍ ദിനാഘോഷത്തിലും ജീവകാരുണ്യപ്രവര്‍ത്തനം കൈവിടാതെ ഒരു വാട്‌സ് അപ്പ് കൂട്ടായ്മ. കാസര്‍കോട് താലുക്ക് ആശുപത്രിയിലെ രോഗികളോടൊപ്പമായിരുന്നു ചര്‍ളടുക്ക നിവാസികളുടെ പെരുന്നാള്‍ ആഘോഷം. ചര്‍ളടുക്കയിലെ ഇരുന്നൂറില്‍ കൂടുതല്‍ വീട്ടുകാര്‍ അവര്‍ പാകംചെയ്ത രണ്ട് പാക്കറ്റ് വീതം ഭക്ഷണ പൊതിയും വൈ അബ്ദുല്ല കുഞ്ഞി സ്‌പോണ്‍സര്‍ ചെയ്ത ബോട്ടില്‍ വെള്ളവും രോഗികള്‍ക്ക് നല്‍കിയാണ് പെരുന്നാളാഘോഷത്തില്‍ വാട്‌സ് അപ്പ് കൂട്ടായ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനം പ്രതിഫലിപ്പിച്ചത്.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന സി ഡി കെ ന്യൂസ് വാട്‌സപ്പ് ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. അംഗങ്ങള്‍ ഓരോ വീട്ടില്‍ നിന്നും ഭക്ഷണം ശേഖരിച്ച് ആശുപത്രിയില്‍ നേരിട്ടെത്തി ഇരുന്നൂറില്‍പരം രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്യുകയായിരുന്നു. യുവാക്കളുടെ അനുകരണീയ പ്രവര്‍ത്തനം കണ്ട ചില അമ്മമാര്‍ അവരുടെ തലയില്‍ കൈവെച്ച് അനുഗ്രഹം നേര്‍ന്നു.
ആള്‍ ഇന്‍ ആള്‍, ഇമാറാത്ത് ഫാല്‍ക്കണ്‍ ക്ലബ്ബ്, സ്‌നേഹാലയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, വൈ ഗയ്‌സ് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു വിതരണം ചെയ്തത്. വിതരണത്തിന് ശേഷം നടന്ന യോഗം എം പീ ഹനീഫ ഗോവ ഉദ്ഘാടനം ചെയ്തു. റഫീഖ് സ്വാഗതവും ഷാഫി സി എം നഗര്‍ നന്ദിയും പറഞ്ഞു.
റഹീം ഓട്ടിനടുക്ക, വൈ നിയാസ്, നവാസ് നബു, റഷീദ് മൂക്കുത്തി, ഉനൈസ് ഉനു, ഇബ്രാഹിം മിയാടിപ്പള്ളം, സലിം, ഖലീല്‍, അബ്ദുര്‍ റഹ്മാന്‍ പൊയ്യക്കണ്ടം, കെ ടി അബൂബക്കര്‍, വൈ സൂപി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ഹാരിസ് മരക്കാട് സാദിഖ് സാച്ചാ, നാസര്‍ എക്കോ, പി എം ലത്തീഫ് എന്നിവര്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
Keywords: Perunnal, Eid, Bakreed, CDK News Whatsapp group, Charladuka, Thaluk Hospital, Patient, Eid Day, CDK News Whatsapp group Bakreed celebration with hospital inmates