സ്‌കൂളുകളിലെ ഒളിക്യാമറകള്‍ നിയമംമൂലം നിരോധിക്കണം- എ ഐ എസ് എഫ്
Jun 17, 2012, 18:53 IST

കാസര്‍കോട്: സംസ്ഥാനത്തെ സ്വകാര്യവരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഒളി ക്യാമറകള്‍ നിയമംമൂലം നിരോധിക്കണമെന്ന് എ ഐ എസ് എഫ് ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
കുട്ടികളുടെ സ്വകാര്യതയിലേക്കും വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയും തകിടം മറിക്കുന്ന ഈ രഹസ്യ നിരീക്ഷണ സംവിധാനം നിരോധിക്കണം. മൗലീകാവകാശധ്വംസനത്തിനും കുട്ടികളുടെ വ്യക്തിത്വ വികസന തകര്‍ച്ചയ്ക്കും വിഴിയിടുന്ന ഒളിക്യാമകളുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ എ ഐ എസ് എഫ് സംഘടിപ്പിക്കും.
യോഗത്തില്‍ സനല്‍ലാല്‍ അധ്യക്ഷത വഹിച്ചു. എം ശ്രീജിത്ത്, സനോജ് കാടകം, റീതു, നീലി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala News, AISF, School, CCTV