കടകളില്‍ കവര്‍ച്ച നടത്തിയത് പഠിച്ച കള്ളന്‍; സി.സി.ടി.വിയില്‍ പതിഞ്ഞത് മുഖംമൂടിധാരി
Jun 28, 2015, 11:05 IST
നീലേശ്വരം: (www.kasargodvartha.com 28/06/2015) നീലേശ്വരം നഗരത്തില്‍ വെള്ളിയാഴ്ച രാത്രി കടകള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചാശ്രമവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരത്തെ രോഷിമ ബാഗ്‌സ്, ആനന്ദ് ഫൂട് വെയര്‍, ഓറഞ്ച് കളക്ഷന്‍സ്, ഗ്രാന്റ് ടെക്‌സ്‌റ്റൈല്‍സ്, പ്രസാദം ഫൂട് വെയര്‍ എന്നീ കടകളിലാണ് മോഷണം ശ്രമം നടന്നത്.
കടകളിലെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. അതിനിടെ ഗ്രാന്റ് ടെക്‌സ്‌റ്റൈല്‍സിലെ സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞെങ്കിലും ഒരു തരത്തിലും ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അടിവസ്ത്രം മാത്രം ധരിച്ച മുഖംമൂടി ധാരിയുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.
തന്നെ കുറിച്ച് ആര്‍ക്കും സൂചന ലഭിക്കാതിരിക്കാന്‍ വേണ്ടി വളരെ സമര്‍ത്ഥമായാണ് മോഷ്ടാവ് കടയ്ക്കകത്തു കടന്നത്. കടകളില്‍ സ്ഥാപിക്കുന്ന സി.സി.ടി.വി ക്യാമറകളെ കുറിച്ച് കള്ളന്മാര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ഇതില്‍ നിന്നും ബോധ്യപ്പെടുന്നത്. രാത്രി 2.54 മണിയോടെയാണ് പ്രതിയുടെ ചിത്രം ക്യാമറയില്‍ കുടുങ്ങിയത്. എന്നിരുന്നാലും മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി പോലീസ് പല വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.
Keywords: Kasaragod, Kerala, Neeleswaram, Robbery, Accuse, Police, Investigation, CCTV footage captures covered face of robber, Regal Footwear.
Advertisement: