city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി

പള്ളിക്കര: (www.kasargodvartha.com 29/01/2015) കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് പള്ളിക്കരയില്‍ കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി. ഏഴ് മീറ്റോളം വീതിയുള്ള ഈ തുരങ്കം പാറക്കെട്ടിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ പള്ളിക്കര പെട്രോള്‍ പമ്പിന് സമീപം പഴയ കള്‍വര്‍ട്ട് പൊളിക്കുന്നതിനിടയില്‍ തുരങ്കം കണ്ടെത്തിയത്.

തുരങ്കത്തിന്റെ നീളം എത്രയുണ്ടെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുരങ്കത്തിന്റെ ഒരു ഭാഗം കടലിലേക്കാണ് ചേരുന്നത്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡിനോടനുബന്ധിച്ചാണ് തുരങ്കം കാണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് കെ.എസ്.ടി.പി അധികൃതര്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കെ.എസ്.ടി.പി എഞ്ചിനീയറും റോഡ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുരങ്കം കണ്ടെത്തിയ വിവരം അറിഞ്ഞ് നിരവധി പേര്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.
പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി

പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി
പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി
പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി
പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി
പള്ളിക്കരയില്‍ കെ.എസ്.ടി.പി റോഡ് കള്‍വര്‍ട്ട് നിര്‍മിക്കുന്നതിനിടെ പുരാതന തുരങ്കം കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Pallikara, Road, Natives, Bekal, Cave, Railway Station, KSTP, Road Construction, Cave found during Excavated for road Construction. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia