city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കന്നുകാലികളെ മോഷ്ടിച്ച് അറവുശാലയില്‍ വില്‍ക്കുന്ന വിരുതന്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 30/06/2015) കന്നുകാലികളെ മോഷ്ടിച്ച് അറവുശാലയില്‍ വില്‍ക്കുന്ന വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടിയിലെ മൊയ്തീന്‍ കുഞ്ഞി (37)യാണ് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.

ആരിക്കാടിയിലെ മൊയ്തുവിന്റെ വീട്ടില്‍ നിന്നും മോഷണം പോയ പോത്തിനെ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. ആരിക്കാടിയിലെ മൂസയുടെ 14 കന്നുകാലികളെ മോഷ്ടിച്ചതും മൊയ്തീന്‍ കുഞ്ഞി തന്നെയാണ്. ഏഴ് പശു, അഞ്ച് മൂരി, രണ്ട് പോത്ത് എന്നിവയാണ് മൂസയുടെ വീട്ടില്‍ നിന്നും മോഷണം പോയത്. ഇതേ തുടര്‍ന്ന് മൂസ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടിയത്.

മോഷണം കന്നുകാലികളില്‍ ഒന്നിനെ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ പറമ്പില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് മൊയ്തീന്‍ കുഞ്ഞിയാണ് ഇതിവിടെ കെട്ടിയതെന്ന് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പീടിക അബൂബക്കറിന്റെ ഒരു പോത്ത്, ഒരു മൂരി, മുക്രി മുഹമ്മദിന്റെ ഒരു മൂരി എന്നിവ മോഷ്ടിച്ച കേസിലും പ്രതിയാണ് മൊയ്തീന്‍ കുഞ്ഞി. പൂഴിത്തൊഴിലാളിയാണ് മൊയ്തീന്‍ കുഞ്ഞി.
കന്നുകാലികളെ മോഷ്ടിച്ച് അറവുശാലയില്‍ വില്‍ക്കുന്ന വിരുതന്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia