പശുക്കളെ കട്ടുകടത്തുന്നതിനിടെ റ്റാറ്റാസുമോയുടെ ടയര്‍ പൊട്ടി, മോഷ്ടാക്കള്‍ കടന്നു
Nov 11, 2014, 13:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.11.2014) പശുക്കളെ മോഷ്ടിച്ച് കടത്തുന്നതിനിടെ ടാറ്റാസുമോയുടെ ടയര്‍ പൊട്ടി. ഇതിനെ തുടര്‍ന്ന് വണ്ടിയും പശുക്കളെയും ഉപേക്ഷിച്ച് മോഷണസംഘം സ്ഥലം വിട്ടു. ചൊവ്വാഴ്ച രാവിലെ വോര്‍ക്കാടി മജീര്‍ പള്ളയിലാണ് രണ്ട് പശുക്കളുമായി ടാറ്റാ സുമോ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. വാഹനവും പശുക്കളും മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Cattle, Manjeshwaram, Cow, Robbery, Theft, Car, Vorkady, Kasaragod, Kerala, Sumo, Police, Custody.