city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് പശുക്കളുടെ 'റോഡ് ഉപരോധം' നിരവധി ദിവസങ്ങള്‍ പിന്നിട്ടു

കാസര്‍കോട്ട് പശുക്കളുടെ 'റോഡ് ഉപരോധം' നിരവധി ദിവസങ്ങള്‍ പിന്നിട്ടു
കാസര്‍കോട്: കാസര്‍കോട് തായലങ്ങാടി റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ പശുക്കളുടെ 'റോഡ് ഉപരോധം' നിരവധി ദിവസങ്ങള്‍ പിന്നിട്ടു. തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണ് നിരവധി പശുക്കള്‍ വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഓരേ പോലെ തടസ്സം സൃഷ്ടിക്കുന്നത്. നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡിലും, പഴയ ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷന് സമീപവും പശുക്കളുടെ ശല്യം യാത്രക്കാര്‍ക്ക് തീരാദുരിതമായി മാറിയിരിക്കുകയാണ്.

തായലങ്ങാടി റോഡിന് സമീപത്തെ നഗരസഭയുടെ ഓവുചാലിന്റെ നിരവധി സ്ലാബുകള്‍ പൊട്ടിതകര്‍ന്നു കിടക്കുകയാണ് ഈ സ്ലാബുകളില്‍പ്പെട്ട് ആളുകള്‍ വീഴാതിരിക്കാന്‍ വേലികെട്ടി മറച്ചിരിക്കുകയാണ്. അതുകൊണ്ട് കാല്‍നടയാത്രക്കാരും സഞ്ചരിക്കേണ്ടത് റോഡിലൂടെ തന്നെയാണ്. തീവണ്ടിയില്‍ പെട്ടെന്ന് പോകാനെത്തുന്നവര്‍ക്ക് പശുക്കളുടെ റോഡുപരോധം കാരണം പലപ്പോഴും വണ്ടികിട്ടാത്ത അവസ്ഥപോലും ഉണ്ടാകാറുണ്ടെന്ന് തീവണ്ടിയാത്രക്കാര്‍ പരാതിപ്പെട്ടു.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ പിടിച്ചുകെട്ടി സൂക്ഷിക്കാന്‍ പണ്ട് കാലങ്ങളില്‍ കാറ്റില്‍പൗണ്ട് സംവിധാനം തദ്ദേശ സ്ഥാപനങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം സംവിധാനങ്ങളൊന്നും നഗരസഭയില്‍ ഇല്ല. പശുക്കളെ റോഡില്‍ അലഞ്ഞുതിരിയാന്‍ വിടുന്ന ഉടമകളില്‍ നിന്നും കനത്ത പിഴ ഈടാക്കിയാണ് പശുക്കളെ വിട്ടുകൊടുക്കാറുണ്ടായിരുന്നത്.

കാസര്‍കോട്ട് പശുക്കളുടെ 'റോഡ് ഉപരോധം' നിരവധി ദിവസങ്ങള്‍ പിന്നിട്ടു

ടൗണിലെ ചപ്പുചവറുകളില്‍ നിന്നും അവശിഷ്ടങ്ങള്‍ തേടി അലയുന്ന പശുക്കള്‍ വൈകിട്ട് കൃത്യമായി തൊഴുത്തില്‍ കയറും. യാതൊരു ചിലവുമില്ലാതെ പശുക്കളെ വളത്താമെന്നതുകൊണ്ട് വീട്ടിലെ തൊഴുത്തില്‍ കെട്ടാതെ പശുക്കളെ പലരും റോഡിലേക്ക് മേയാന്‍ വിടുകയാണ് ചെയ്യുന്നത്. പശുക്കള്‍  ചാണകമിടുന്നതില്‍ ചവിട്ടി നിരവധി പേര്‍ അഴുക്ക്പുരണ്ട് പ്രയാസപ്പെടുകയും ചെയ്യുന്നു. വാഹനങ്ങളില്‍ നിന്നിറങ്ങി പശുക്കളെ ഓടിച്ച ശേഷമാണ് കടന്നുപോകുന്നതെന്ന് നഗരത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരും മറ്റ് വാഹന ഉടമകളും പരാതിപ്പെട്ടു.

കാസര്‍കോട്ട് പശുക്കളുടെ 'റോഡ് ഉപരോധം' നിരവധി ദിവസങ്ങള്‍ പിന്നിട്ടു

Photo: Zubair Pallickal

Keywords: Cow, Block, Road, Thayalangadi, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia