ചാനല്‍ ചര്‍ച്ചയില്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്
Oct 16, 2018, 14:50 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 16/10/2018) ചാനല്‍ ചര്‍ച്ചയില്‍ ജാതീയ ആക്ഷേപം നടത്തിയെന്നാരോപിച്ച് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ്. ഏച്ചിക്കാനം ചാമകൊച്ചിയില്‍ ബാലകൃഷ്ണന്റെ പരാതിയിലാണ് പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്ഐ എ സന്തോഷ് കുമാര്‍ കേസെടുത്തത്.
ഏഷ്യാനെറ്റ് ചാനലിലെ കേരള ലിറ്ററേചര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി 'എന്റെ കഥ ദളിത് വിരുദ്ധരല്ല' എന്ന പരിപാടിയുടെ മുഖാമുഖം ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം മാവിലാന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ബാലകൃഷ്ണന്റെ പരാതി. മാവിലാന്‍ സമുദായത്തെയും സര്‍വ്വോപരി പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനപൂര്‍വ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോടുകൂടി സന്തോഷ് സമൂഹത്തിന്റെ മുന്നില്‍ പരസ്യമായി ജാതി വര്‍ഗ്ഗ വര്‍ണ്ണ ഭാഷപരമായി വിവേചനം പുലര്‍ത്തുകയും സ്ത്രീ വിരുദ്ധത കാട്ടുകയും ചെയ്തുവെന്നും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തില്‍ മുറിവേല്‍പ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്.
പിന്നോക്കക്കാരെ മനപ്പൂര്‍വ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പില്‍ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയില്‍ സന്തോഷ് സംസാരിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി. എസ്സി എസ്ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുര്‍ഗ് പോലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Case,Police, Complaint, Caste criticism: Case against Santhosh Echikkanam